കരുവാളിപ്പ് അകറ്റി മുഖകാന്തി വര്‍ധിപ്പിക്കാന്‍ തക്കാളി ഇങ്ങനെ ഉപയോഗിക്കാം

By priya.15 09 2022

imran-azhar

 

സൗന്ദര്യം സംരക്ഷിക്കാന്‍ തക്കാളി മികച്ചതാണ്. ചര്‍മ്മത്തിലെ എണ്ണമയം കുറക്കാനും തക്കാളി സഹായിക്കുന്നു. വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ മുഖത്ത് ജലാംശം നല്‍കാനും സ്വാഭാവിക തിളക്കം കൂട്ടാനും തക്കാളി ഉപയോഗിക്കാം.


ചര്‍മ്മത്തിലെ എണ്ണമയം നീക്കി ചര്‍മ്മത്തെ നല്ല രീതിയില്‍ ശുദ്ധീകരിക്കാനും മുഖക്കുരു അകറ്റാനും കരുവാളിപ്പ് അകറ്റാനുമെല്ലാം തക്കാളി സഹായിക്കുന്നു.ഇത് ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവ ഉണ്ടാവാനുള്ള സാധ്യതയും കുറയ്ക്കുന്നു.


മുഖകാന്തി വര്‍ധിപ്പിക്കാന്‍ തക്കാളി ഉപയോഗിക്കേണ്ട രീതി:

 

ഒരു തക്കാളിയുടെ പള്‍പ്പ് എടുത്ത് അതില്‍ 2 ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടീസ്പൂണ്‍ പുതിന അരച്ചത് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.ഇത് ചര്‍മ്മത്തെ മൃദുവാക്കുകയും ഉന്മേഷവും തിളക്കവും അനുഭവപ്പെടുകയും ചെയ്യും. ചര്‍മ്മത്തിന്റെ നിറവ്യത്യാസങ്ങള്‍ നീക്കം ചെയ്യാനും നിറം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

 

2 ടേബിള്‍ സ്പൂണ്‍ തക്കാളി പള്‍പ്പ് 1 ടേബിള്‍ സ്പൂണ്‍ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് കരുവാളിപ്പ് കുറയ്ക്കുക മാത്രമല്ല, സൂര്യന്റെ ശക്തമായ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന ചര്‍മ്മ വരള്‍ച്ച സ്വാഭാവികമായും കുറയ്ക്കുകയും ചെയ്യും. വാര്‍ദ്ധക്യത്തിന്റെ വരകള്‍, ചുളിവുകള്‍, പ്രായത്തിന്റെ പാടുകള്‍, ഇരുണ്ട വൃത്തങ്ങള്‍, പിഗ്മെന്റേഷന്‍ മുതലായവയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഏജിംഗ് ഗുണങ്ങളാല്‍ സമ്പന്നമാണ് തക്കാളി.

 

OTHER SECTIONS