വൈദ്യരത്നം ദിനാചരണവും സൗജന്യ ചികിത്സാ ക്യാമ്പും

By Web Desk.10 09 2023

imran-azhar

 

 

വൈദ്യരത്നം ഗ്രൂപ്പ് വൈദ്യരത്നം ദിനം ആചരിച്ചു. ചുവന്നമണ്ണ് യൂണിറ്റില്‍ സൗജന്യമായി സ്ത്രീരോഗ മെഡിക്കല്‍ ചെക്ക് അപ്പും ജനറല്‍ ചികിത്സാ ക്യാമ്പും നടത്തി. കെ.എഫ്.ആര്‍.ഐ.ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്സ് അദ്ധ്യക്ഷനായി.

 

മുതിര്‍ന്ന ഔഷധവിതരണക്കാരെ വൈദ്യരത്നം ഗ്രൂപ്പ് എച്ച്.ആര്‍. ഹെഡ് രമേശന്‍ പി.ടി. ആദരിച്ചു. ഔഷധ കിറ്റ് വിതരണം സെന്റ് ജോസഫ് പള്ളി വികാരി ഫാ.ആന്റോസ് എലുവത്തിങ്കല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചന്‍, ബിജോയ്, വൈദ്യരത്നം ഗ്രൂപ്പ് ചീഫ് മാനേജര്‍ ഓപ്പറേഷന്‍സ് ഡോ. ശ്രീലാല്‍ എ.എം., ചുവന്ന മണ്ണ് യൂണിറ്റ് ഹെഡ്ഡ് പി.ജിത്തു എന്നിവര്‍ സംസാരിച്ചു.

 

 

 

OTHER SECTIONS