കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ പച്ചക്കറികള്‍

By priya.18 09 2022

imran-azhar

 

കൊളസ്ട്രോള്‍ അളവുകള്‍ കൂടിയാല്‍ അത് ഭാവിയില്‍ പല രോഗങ്ങള്‍ക്കും കാരണമാകാം. മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് പലര്‍ക്കും ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടാവുന്നത്.

 

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം.ഇത് ഹൃദയാരോഗ്യത്തെ പോലും ബാധിച്ചേക്കാം.

 

നെഞ്ചുവേദന, തലക്കറക്കം, അമിത ക്ഷീണം, രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയ പലതും ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങളാകാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.

 

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികള്‍:

 

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.


ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

 

വെണ്ടയ്ക്കയില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

 

വിറ്റാമിന്‍ എ, ബി, കെ, സി എന്നിവയെല്ലാം അടങ്ങിയ തക്കാളി കണ്ണിന്റെയും ചര്‍മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും.


ആരോഗ്യകരമായ പോഷകങ്ങള്‍ നിറഞ്ഞതാണ് ബ്രൊക്കോളി. ഉയര്‍ന്ന അളവിലുള്ള നാരുകളും വിറ്റാമിന്‍ സിയും ഉള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ബ്രൊക്കോളിയില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഓക്‌സീകരണം തടയാന്‍ സഹായിക്കുന്നു.

 

ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതന. കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ, ആന്റിഓക്സിഡന്റ് പ്രവര്‍ത്തനത്തിന് കാരണമാകുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയില്‍ കഫീക്, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ഫിനോളിക് സംയുക്തങ്ങളും ഫ്‌ലേവനോയിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

 

 

OTHER SECTIONS