By Lekshmi.12 11 2022
ഈന്തപ്പഴം ആരോഗ്യകരമായ ഒരു ഡ്രൈ ഫ്രൂട്ടാണ്.കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. സ്വഭാവിക മധുരത്തിന്റെ ഉറവിടം കൂടിയാണിത്.
എന്നാല്‍ പലര്‍ക്കും സംശയമുള്ള ഒന്നാകും, ഈന്തപ്പഴം കഴിച്ചാല്‍ തടി കൂടുമോ അതോ കുറയുമോ എന്നത്.ഈന്തപ്പഴം മിതമായി കഴിച്ചാല്‍ തടി കുറയും എന്നു തന്നെയാണ് പറയേണ്ടത്.ഇങ്ങിനെ പറയാന്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. ഇതില്‍ മധുരമുണ്ടെങ്കിലും കാര്ബോഹൈഡ്രേറ്റുണ്ടെങ്കിലും ചില കാരണങ്ങള്‍ തടി കുറയ്ക്കാന്‍ അടിസ്ഥാനമായി പറയുന്നുമുണ്ട്. പ്രധാന കാരണം ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്. പ്രത്യേകിച്ചും ഡയറ്റെറി ഫൈബര്‍. ഇത് വന്‍കുടല്‍ ഭക്ഷണം പെട്ടെന്ന് വലിച്ചെടുക്കുന്നത് തടയുന്നു. ഇതിനാല്‍ പെട്ടെന്ന് വിശപ്പു തോന്നില്ല. ഇതു പോലെ രക്തത്തില്‍ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
തടി കുറയ്ക്കുകയും
ഈന്തപ്പഴത്തില്‍ അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന വീക്കം അഥവാ ഇന്ഫ്ളമേഷന് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്ഫ്ളമേഷന് ഉണ്ടാകുന്നത് അമിത വണ്ണം, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, പ്രമേഹം, ലിവര്‍ പ്രശ്നം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.
ഇതെല്ലാം തടിയ്ക്കും കാരണമാകും. ഇതിനാല്‍ തന്നെ ഈന്തപ്പഴം തടി കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികള്‍ക്കും മിതമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. പ്രമേഹം പോലുള്ള അവസ്ഥകള്‍ തടി കൂടാനുള്ള പ്രധാന കാരണം തന്നെയാണ്.
പ്രോട്ടീന്‍
ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പൊതുവേ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രോട്ടീനുകള്‍ പൊതുവേ ദഹിയ്ക്കുവാന്‍ സമയമെടുക്കും. ഇതിനാല്‍ വയര്‍ നിറഞ്ഞതായി തോന്നുന്നു. ഇവ മസില് ആരോഗ്യത്തിനും നല്ലതാണ്. ഈന്തപ്പഴത്തിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ പൊതുവേ തടി കുറയ്ക്കാന്‍ സഹായകമാണ്.
ഈ രീതിയിലും ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ചും ഫ്രഷ് ഈന്തപ്പഴം. ഇതില്‍ ആന്തോസയാനിനുകള്‍, ഫിനോളിക്സ്, കരാട്ടനോയ്ഡുകള്‍ എന്നിവയുണ്ട്. ഇതെല്ലാം ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.