കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ടത്!

By priya.17 08 2022

imran-azhar

 


ശരീരത്തിലെ ഓരോ അവയവങ്ങളുടെ നിലനില്‍പിനും ആരോഗ്യത്തിനുമെല്ലാം ചില ഭക്ഷണങ്ങള്‍ ആവശ്യമാണ്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

 

ക്യാരറ്റ് കഴിക്കുന്നത് കണ്ണിന് നല്ലതാണെന്ന് മിക്കവരും കേട്ടിട്ടുണ്ടാകും. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിന്‍ കണ്ണിലെ റെറ്റിന എന്ന ഭാഗമടക്കം പല ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കും. അതിനാലാണ് ക്യാരറ്റ് കണ്ണിന് നല്ലതാണെന്ന് പറയുന്നത്. ക്യാരറ്റ് മാത്രമല്ല മറ്റ് പല ഭക്ഷണങ്ങളും ഇത്തരത്തില്‍ കണ്ണിന് നല്ലതാണ്.

 

അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ നോക്കാം:

 

വെണ്ടയ്ക്ക: വീടുകളില്‍ പലപ്പോഴും വാങ്ങിക്കുന്നൊരു പച്ചക്കറിയാണിത്. ഇതിലും ബീറ്റ കെരാട്ടിന്‍ നല്ലരീതിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാലാണിത് കണ്ണിന് നല്ലതാകുന്നത്. ഇതിലുള്ള വൈറ്റമിന്‍-സിയും കണ്ണിന്റെ ആരോഗ്യത്തിന് നല്ലത് തന്നെ.


ആപ്രിക്കോട്ട്: ഇത് കണ്ണിന് ഏറെ പ്രയോജനപ്രദമാണ്. ഇവയിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിന്‍ തന്നെ ഗുണകരമാണ്. അതുപോലെ വൈറ്റമിന്‍-സി, ഇ, സിങ്ക്, കോപ്പര്‍ എന്നിവയുടെയെല്ലാം നല്ല സ്രോതസാണ് ആപ്രിക്കോട്ട്. ഇവയെല്ലാം കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ സഹായകമാണ്.

 

ബ്രൊക്കോളി: ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിലടങ്ങിയിരിക്കുന്ന 'ലൂട്ടിന്‍' എന്ന ആന്റി ഓക്‌സിഡന്റാണ് കണ്ണിന് ഗുണകരാകുന്നത്. ഇതിന് പുറമെ വൈറ്റമിന്‍-സി, ബീറ്റ കെരാട്ടിന്‍ , സീക്‌സാന്തിന്‍ എന്നീ ഘടകങ്ങളെല്ലാം ബ്രൊക്കോളിയെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച ഭക്ഷണമാക്കുന്നു.

 

സ്ട്രസ് ഫ്രൂട്ട്‌സ്: സിട്രസ് ഫ്രൂട്ട്‌സ് എന്നറിയപ്പെടുന്ന വിഭാഗം പഴങ്ങളും കണ്ണിന് ഏറെ നല്ലതാണ്. പ്രധാനമായും വൈറ്റമിന്‍-സി ആണ് ഇവയിലടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ ലൂട്ടിന്‍, സീക്‌സാന്തിന്‍ എന്നിവയും സിട്രസ് ഫ്രൂട്ട്‌സിലടങ്ങിയിരിക്കുന്നു. ഓറഞ്ച്, ബെറികള്‍, നാരങ്ങ എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്‌സ് ഇനത്തില്‍ പെടുന്നവയാണ്.

 

ഫ്‌ലാക്‌സ് സീഡ്‌സ് : ഇവ ഒമേഗ-3- ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഇത് കണ്ണിലെ നാഡികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

 

ബദാമും വാള്‍നട്ട്‌സും: ഒരുപാട് ആരോഗ്യഗുണങ്ങളുള്ള നട്ട്‌സാണ് ബദാമും വാള്‍നട്ട്‌സും. ഇവയിലടങ്ങിയിരിക്കുന്ന സിങ്ക്- വൈറ്റമിന്‍- ഇ എന്നിവയാണ് കണ്ണിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്.

 

 

 

OTHER SECTIONS