കൊറോണയെ തുരത്തുന്ന ഉപകരണം; വികസിപ്പിച്ചത് കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്; 99.9 ശതമാനം വൈറസുകളും നശിക്കും

By Web Desk.22 05 2021

imran-azhar

 


കൊച്ചി: മുറിക്കുള്ളിലെ കോവിഡ് വൈറസുകളെ നശിപ്പിക്കുന്ന ഉപകരണം വികസിപ്പിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്. ഓള്‍എബൗട്ട് ഇന്നവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പാണ് വൂള്‍ഫ് എയര്‍മാസ്‌ക് എന്ന ഉപകരണം വികസിപ്പിച്ചത്.അന്തരീക്ഷവായുവിലെ ദോഷകരമായ വൈറസുകളെ വൂള്‍ഫ് എയര്‍മാസ്‌ക് നശിപ്പിക്കും. ഉപകരണം പ്രവര്‍ത്തിപ്പിച്ച് നിമിഷങ്ങള്‍ക്കകം 99.9 ശതമാനം കൊറോണ വൈറസുകളെ നശിപ്പിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

 

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വായുശുചീകരണ ഉപകരണമാണ് വൂള്‍ഫ് എയര്‍മാസ്‌ക്. മുറിയില്‍ ഘടിപ്പിച്ച ഉപകരണം വഴി ഇലക്ട്രോസ്റ്റാറ്റിക് ഊര്‍ജം പ്രസരിപ്പിച്ച് ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിര്‍മ്മാണം.


ഒമ്പത് വര്‍ഷം വരെ ഉപയോഗിക്കാം. 29,500 രൂപയാണ് വില. ഉപകരണത്തിന് 30 രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

 

 

OTHER SECTIONS