വാസ്തുശാസ്ത്രപ്രകാരം വൃക്ഷങ്ങൾ ഭവനത്തിന്റെ ഈ ഭാഗങ്ങളിൽ വളർത്താം

By online desk .16 10 2020

imran-azhar

 

 

വാസ്തു വിദ്യ അനുസരിച്ച് വൃക്ഷങ്ങൾ ഏതൊക്കെ ഭാഗങ്ങളിൽ വളർത്തണം ഏതൊക്കെയാണവ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. വീട്ടിൽ ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുമ്പോൾ ഓരോന്നിന്റെയും സ്ഥാനം നോക്കേണ്ടത് അനിവാര്യമാണ്.

 

ഗൃഹത്തിൻ്റെ 4 ദിക്കിലും പൂമരങ്ങളും, നാൽ പാൽമരങ്ങൾ (നാൽപാമരം) (fycus oxygen genarated tree, നിഷ്കർഷിച്ച ദിക്കിൽ തന്നെയാണ് നല്ലത്) വച്ച് പിടിപ്പിക്കുക, പൂമരങ്ങൾ ആണെങ്കിൽ കിഴക്ക് ഇല്ലഞ്ഞി, തെക്ക് പുളി ,വടക്ക് നാഗമരം, പടിഞ്ഞാറ് ഏഴിലം പാല എന്നിങ്ങനെയാണ് വച്ചിപ്പിടിപ്പിക്കേണ്ടത്. നാൽപാൽ മരങ്ങളാണെങ്കിൽ കിഴക്ക് പേരാൽ , പടിഞ്ഞാറ് അരയാൽ , തെക്ക് അത്തി, വടക്ക് ഇത്തി, എന്നിങ്ങയാണ് നടുക.


മറ്റ് വൃക്ഷങ്ങൾ - കിഴക്ക് പ്ലാവ്, തെക്ക് കവുങ്ങ്, പടിഞ്ഞാറ് തെങ്ങ്, വടക്ക് മാവ് പുന്ന, കൂവളം, കടുക്ക, കുമിൾ,, ദേവദാരു, നെല്ലി, അശോകം ചന്ദനം ഇവ നടുന്നത് ഉത്തമം. ഇവ എല്ലാ ദിക്കിലും ആവാം. സ്ഥലപരിമിതി ഉള്ളവർ, ജാതി , വാഴ, പിച്ചി, മുല്ല, വെറ്റില്ല, എന്നിവയെങ്കിലും നട്ട് വളർത്തി പരിസ്ഥിതി സന്തുലനം ചെയ്യണം എന്ന് പറയപ്പെടുന്നു. മുള്ളുള്ള വൃക്ഷങ്ങൾ ഗൃഹo നിൽക്കുന്ന വസ്തുവിൽ കുഴിച്ചിടരുതെന്നും ആര്യവേപ്പ് കിണറിനടുത്ത് വേണ്ടാ എന്നും പറയപ്പെടുന്നു. എന്നാൽ, നിൽക്കുന്ന വൃക്ഷങ്ങൾ നിൽക്കുന്നിടത്ത് നിൽക്കട്ടെ, മരം ഒരു വരം തന്നെയാണ്, പുതുതായി കുഴിച്ചിടുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ നല്ലത് എന്ന് വാസ്തു ശാസ്ത്രം പറയുന്നു.

 

 

OTHER SECTIONS