ഗോത്തിക് ശൈലിയില്‍ ഏറ്റവും പഴക്കമുള്ള റെയില്‍വെ സ്റ്റേഷന്‍, ഇപ്പോള്‍ അന്തര്‍ദേശീയ അംഗീകാരം

By Web Desk.29 11 2022

imran-azhar

 

 

ഗോത്തിക് ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള, സജീവമായ ഏറ്റവും പഴക്കമുള്ള ബൈക്കുല്ല റെയില്‍വെ സ്റ്റേഷന് അംഗീകാരം. പഴമ നിലനിര്‍ത്തി പുനരുദ്ധാരണം നടത്തിയതിനാണ് യുനസ്‌കോയുടെ ഏഷ്യ പസഫിക് കള്‍ച്ചറല്‍ ഹെറിറ്റേജ് പ്രിസര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചത്. മൂന്നു വര്‍ഷം കൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

 

സര്‍ക്കാര്‍ ഇതര സംഘടന ഐ ലവ് മുബൈയാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഷൈന എന്‍സിയുടെ നേതൃത്വത്തില്‍ ബജാജ് ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഐ ലവ് മുംബൈ പ്രവര്‍ത്തിക്കുന്നത്.

 

 

''സിഎസ്എംടിയെ പോലെ, നഗരത്തിലെ ടൂറിസ്റ്റ് സര്‍ക്യൂട്ടില്‍ ബൈക്കുല്ല ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, മനോഹരമായ കെട്ടിടങ്ങള്‍ക്കും പ്രശസ്തമായ സ്മാരകങ്ങള്‍ക്കും മാത്രമല്ല സംരക്ഷണം എന്ന് യുനെസ്‌കോയുടെ അംഗീകാരം വ്യക്തമാക്കുന്നു.' കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റ് അഭ നരേന്‍ ലംഭ പറയുന്നു.

 

 

2019 ജൂലായ് 20 ന് അന്നത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭൂമി പൂജ നടത്തയത്. നവീകരിച്ച റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം 2022 ഏപ്രിലില്‍ നടത്തി.

 

 

 

 

 

OTHER SECTIONS