കിടു ലുക്കില്‍ റെയില്‍വെ സ്റ്റേഷന്‍; അതും ഇന്ത്യയില്‍!

By Rajesh Kumar.19 02 2021

imran-azhar

 


രാജ്യത്തെ ആദ്യത്തെ കേന്ദ്രീകൃത എ.സി ടെര്‍മിനല്‍ ബെംഗളുരുവില്‍. നഗരത്തിലെ ബയപ്പനഹള്ളി പ്രദേശത്തെ റെയില്‍വെ ടെര്‍മിനലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയത്.

 

ഭാരരത്‌ന എം വിശ്വേശരയ്യരുടെ പേരാണ് ടെര്‍മിനലിന് നല്‍കിയത്. ടെര്‍മിനലിന്റെ ചിത്രങ്ങള്‍ റെയില്‍വെ മന്ത്രി പീയൂഷ് ഗോയലാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

4,200 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ടെര്‍മിനല്‍. 314 കോടിയാണ് നിര്‍മാണ ചെലവ്. ടെര്‍മിനലിന് 50,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവുമുണ്ട്.

 

 

രണ്ട് സബ് വെകളും എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവര്‍ബ്രിഡ്ജും ഉണ്ട്.

 

ടെര്‍മിനലില്‍ എട്ട് ലൈനുകളും ഏഴ് പ്ലാറ്റ്‌ഫോമുകളുമുണ്ട്. എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 

എല്ലാദിവസവും 50 ട്രയിനുകള്‍ ഓടിക്കാന്‍ സൗകര്യമുള്ളതാണ് ടെര്‍മിനല്‍.

 

 

മികച്ച സൗകര്യങ്ങളുള്ള കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റല്‍ തത്സമയ പാസഞ്ചര്‍ ഇന്‍ഫോര്‍മേഷനുള്ള വിഐപി ലോഞ്ച്, ആഡംബര ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ട്.വിശാലമായ പാര്‍ക്കിംഗ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. 250 കാറുകളും 900 ഇരുചക്രവാഹനങ്ങളും 50 ഓട്ടോറിക്ഷകളും പാര്‍ക്ക് ചെയ്യാം.

 

ബെംഗളുരു വിമാനത്താവളത്തിന്റെ മാതൃകയിലാണ് ടെര്‍മിനലിന്റെ രൂപകല്പന. ഫെബ്രുവരി അവസാനത്തോടെ ടെര്‍മിനല്‍ തുറന്നുകൊടുക്കും.

 

 

 

 

 

OTHER SECTIONS