ഗാർഡൻ ഏരിയ ഇനി ഫർണിച്ചറുകള്‍ കൊണ്ട് സ്റ്റൈലിഷാക്കാം

By santhisenanhs.26 02 2022

imran-azhar

കുടുംബത്തിന് ഒന്നായി സമയം ചിലവഴിക്കാനുള്ള സൗകര്യം കണക്കിലെടുത്ത്, വീട്ടു മുറ്റത്ത് ഗാർഡൻ ഏരിയ ഉൾപ്പെടുത്തുന്നത് ഇന്ന് സാധാരണമായി മാറി കഴിഞ്ഞു. വീട് എത്ര ചെറുതാണെങ്കിലും മനോഹരമായ പൂച്ചെടികളും പുല്‍ത്തകിടികളും ഉൾപ്പെടുത്തി ഒരുക്കുന്ന ഗാർഡൻ ഏരിയ വീടിന്റെ ലുക്ക് തന്നെ മാറ്റിയെടുക്കും. ഗാർഡൻ ഏരിയയിൽ ഫർണിച്ചറുകൾ കൂടി ഉൾപ്പെടുത്തുന്നതാണ് പുതിയ രീതി. ഗാർഡൻ ഫർണിച്ചറുകളിലെ ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നോക്കാം


ഏറ്റവും കുറഞ്ഞ ചെലവിൽ ഗാർഡൻ ഏരിയ മോടിപിടിപ്പിക്കാന്‍ വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലുമുള്ള പ്ലാസ്റ്റിക് ഫർണിച്ചറുകൾ ഉപയോഗിക്കാം, സൂര്യപ്രകാശവും മഴയും നിരന്തരം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ദീർഘകാലം ഇവ നിലനില്‍ക്കാന്‍ ഉള്ള സാധ്യത കുറവാണ്


മൾട്ടി സ്റ്റേജ് പ്രോസസിങ്ങിന് വിധേയമാക്കിയ തടികൊണ്ട് നിർമ്മിച്ച ഫർണിച്ചറുകൾ ഉപയോഗിച്ച് ഗാർഡൻ ഏരിയ പ്രൗഢമാക്കാം. തടികൊണ്ടുള്ള ഫർണിച്ചറുകൾ ഗാർഡൻ ഏരിയയ്ക്ക് ഒരു ക്ലാസിക് ലുക്ക് നൽകാൻ സഹായിക്കും.


എല്ലാത്തരം ഗാർഡനും ഒരുപോലെ യോജിക്കുന്ന ചൂരൽ, മുള, പരുത്തി തുടങ്ങിയവകൊണ്ട് നിർമ്മിക്കുന്ന ഫർണിച്ചറുകൾ ട്രെൻഡിങ് ലിസ്റ്റിൽ എന്നും ഉണ്ടെങ്കിലും ദീർഘകാല ഉപയോഗത്തിന് ഇവ കാര്യക്ഷമമല്ല.

 

അല്പം വിലയേറുമെങ്കിലും ദീർഘകാലത്തേക്ക് ഉപയോഗിക്കാന്‍ കല്ലിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ നല്ലതാണ് മറ്റു ഫർണിച്ചറുകളെ അപേക്ഷിച്ച് വെയിലും മഴയുംകൊണ്ട് കേടുപാടുകൾ ഉണ്ടാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനഗുണം.

OTHER SECTIONS