By Shyma Mohan.29 08 2022
മുംബൈ: റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസിന്റെ ലീഡറായി മുകേഷ് അംബാനി അവതരിപ്പിച്ച് മകള്‍ ഇഷയുടെ ഗുലിത എന്ന ബംഗ്ലാവ് ആരെയും ആകര്‍ഷിക്കുന്നതാണ്. ആന്റിലിയയോട് കിടപിടിക്കാനാവില്ലെങ്കിലും 450 കോടിയാണ് ഗുലിതയുടെ വില. മുംബൈയിലെ വര്‍ലിയില്‍ അറബിക്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന 50000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ബംഗ്ലാവിലേക്ക് ഇഷയെ ആനന്ദ് പിരാമല്‍സ് കൈപിടിച്ചു കയറ്റിയത്.
നിരവധി സവിശേഷതകളാണ് ഗുലിതക്കുള്ളത്. ഡയമണ്ട് തീമില്‍ ഗ്ലാസ് കൊണ്ടുള്ള ഭിത്തികള്‍, പൂളുകള്‍, ബേസ്‌മെന്റില്‍ മൂന്നുനില പാര്‍ക്കിംഗ് സൗകര്യം, അതിവിശാലമായ പൂജാമുറി, പൂന്തോട്ടം എന്നിങ്ങനെ വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നിലവിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ട്രെന്റ് അനുസരിച്ച് ഇങ്ങിനെ ഒരു വീടിന്റെ വിപണി മൂല്യം 1100 കോടിയോളം വരും.
3D മോഡലിംഗ് ടൂളുകള്‍ ഉപയോഗിച്ചാണ് ഡിസൈന്‍ സ്വപ്‌നതുല്യമായ കൊട്ടാരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനമാണ് ഈ കൊട്ടാരത്തിന്റെ സൃഷ്ടിക്ക് പിന്നില്‍.