മോഹന്‍ലാലിന്റെ പുതിയ വീട്; വേണു കുന്നപ്പിള്ളിയുടെ ഐഡന്റിറ്റി!

By Web Desk.18 07 2022

imran-azhar

 

പ്രത്യേക ലേഖകന്‍

 

കൊച്ചി: മോഹന്‍ലാല്‍ പുതിയ വീട്ടിലേക്കു താമസം മാറിയ വിവരം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. മരടിലാണ് മോഹന്‍ലാലിന്റെ പുതിയ വീട് എന്നതിനപ്പുറം കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

 


വൈറ്റിലയില്‍ നിന്നും ആലപ്പുഴക്കു പോകുന്ന വഴി മരട് ജംഗ്ഷിനില്‍ എത്തുമ്പോള്‍ നക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസ കാണാം. അതിനോട് ചേര്‍ന്ന് രണ്ട് ടവറുകളില്‍ 17 നിലകളുള്ള അതിമനോഹരമായ ഒരു കെട്ടിടവും കാണാം. പലരുടെയും ധാരണ അത് ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ പുതിയ കെട്ടിടമാണെന്നാണ്. അല്ല കേട്ടോ. അത് കൊച്ചിയിലെ എന്നല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമാണ്. പ്രവാസി വ്യവസായിയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവുമായ വേണു കുന്നപ്പിള്ളിയുടെ സംരംഭം. ഐഡന്റിറ്റി ട്വിന്‍ ടവേഴ്‌സ്.

 

മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം അയല്‍വാസികള്‍ കൂടിയായ വേണു കുന്നപ്പിള്ളി, ഭാര്യ പ്രിയ, മകള്‍ കാവ്യ, മകന്‍ കാശി എന്നിവര്‍ മോഹന്‍ ലാലിന്റെ വീട്ടില്‍

 

4750 ചതുരശ്ര അടിയാണ് ഒരു ഫ്‌ലാറ്റിന്റെ വിസ്തൃതി. ഫ്‌ലാറ്റ് നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന സകലതും വിദേശ നിര്‍മ്മിതം. എല്ലാം അലക്‌സ എനേബിള്‍ഡ് ആണ്. ഒരു വാക്കു പറഞ്ഞാല്‍ മതി, കര്‍ട്ടന്‍ വരെ തനിയെ നീങ്ങും. ഓരോ ഫ്‌ലാറ്റിലേക്കും സ്വകാര്യ ലിഫ്റ്റ് എന്‍ട്രി. എതിര്‍ വശത്ത് ലേ മെറിഡിയന്‍ ഹോട്ടല്‍. ഇടതു വശത്ത് ക്രൗണ്‍ പ്ലാസ. 17 നിലകള്‍ക്കു മുകളില്‍ അതി മനോഹരമായ ഇന്‍ഫിനിറ്റി പൂള്‍. കൊച്ചി പട്ടണത്തിന്റെ ആകാശ കാഴ്ച. അങ്ങനെയങ്ങനെ ആഡംബരത്തിന്റെ അവസാന വാക്ക്.

 

അവിടെയാണ് ലാലേട്ടന്‍ രണ്ടു ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. 15, 16 നിലകളിലെ ഫ്‌ലാറ്റുകളാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഉള്ളിലൂടെ തന്നെ രണ്ടു ഫ്‌ലാറ്റുകളിലേക്കും വഴിയുമുണ്ട് മോഹന്‍ലാല്‍ ഇപ്പോള്‍ താമസം ഇവിടെയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട എല്ലാ കൗതുക വസ്തുക്കളും ഇങ്ങോട്ടു മാറ്റിയതില്‍ നിന്നും തുടര്‍ന്ന് ഇവിടെ താമസിക്കാനുള്ള ലാലേട്ടന്റെ താല്പര്യം വ്യക്തം. തൊട്ടടുത്തു തന്നെ വേണു കുന്നപ്പിള്ളിയുടെ ഫ്‌ലാറ്റുമുണ്ട്. ഇരുവരും ഇനി അയല്‍ക്കാര്‍. ആറരക്കോടിയോളം വരും ഐഡന്റിറ്റിയിലെ ഒരു ഫ്‌ലാറ്റിന്റെ വില എന്നാണ് സൂചന.

 

 

OTHER SECTIONS