ഒറ്റത്തൂണില്‍ വിസ്മയമായി ഇരട്ടമേല്‍പ്പാത; ഗിന്നസ് ലോക റെക്കോഡ്

By Web Desk.06 12 2022

imran-azhar

 


നാഗ്പുര്‍ നഗരത്തിലെ അപൂര്‍വകാഴ്ച. ഇവിടുത്ത ഇരട്ട മേല്‍പ്പാതയ്ക്കു ഗിന്നസ് ലോക റെക്കോര്‍ഡ്. മൂന്നു പാതകളാണ് ഒന്നിനുമുകളില്‍ ഒന്നായി പണിതിരിക്കുന്നത്. ഏറ്റവും താഴെ വാര്‍ധ ദേശീയപാത. അതിനു മുകളില്‍ മേല്‍പ്പാത. അതിനും മുകളിലാണ് മെട്രോ റെയില്‍പ്പാത.

 

ഈ രണ്ടു മേല്‍പ്പാതകളും നില്‍ക്കുന്നത് ഒറ്റത്തൂണിലാണ്. ഇങ്ങനെ നിര്‍മിച്ചതിനാല്‍ വീണ്ടും ഭൂമിയേറ്റെടുക്കലും അത്രയും ചെലവും നിര്‍മാണ സമയവും മറ്റും ഒഴിവാക്കാനായി എന്നതാണ് മെച്ചം.

 

ഏറ്റവും നീളംകൂടിയ ഇരട്ടമേല്‍പ്പാത ഒറ്റത്തൂണില്‍ നിര്‍മിച്ചതിനാണ് ദേശീയപാത അതോറിറ്റിക്കും മഹാരാഷ്ട്രാ മെട്രോ റെയില്‍ കോര്‍പ്പറേഷനും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.

 

 

3.14 കിലോമീറ്റര്‍ നീളത്തിലാണ് ഇരട്ടമേല്‍പ്പാതകള്‍ നിര്‍മിച്ചത്. ഇത്രയും ദൂരത്തിനുള്ളില്‍ ഛത്രപതി നഗര്‍, ജയ് പ്രകാശ് നഗര്‍, ഉജ്ജ്വല്‍ നഗര്‍ എന്നീ മൂന്ന് മെട്രോ സ്റ്റേഷനുകളും ഉള്‍പ്പെടുന്നു.

 

നേരത്തെ ഏഷ്യാ ബുക്ക് റെക്കോര്‍ഡിലും ഇന്ത്യാ ബുക്ക് റെക്കോര്‍ഡിലും ഇടംപിടിച്ചശേഷമാണ് ലോക റെക്കോര്‍ഡ് ലഭിച്ചത്.

 

 

ഗിന്നസ് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റിയെയും മഹാരാഷ്ട്ര മെട്രോയെയും കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു. ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന് അഭിമാനമുഹൂര്‍ത്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

 

OTHER SECTIONS