By Lekshmi.23 05 2023
മുംബൈ ബോളിവുഡ് താരങ്ങളുടെ ഇഷ്ടനഗരമാണ്. മുന്‍നിര താരങ്ങള്‍ക്കെല്ലാം മുംബൈ നഗരത്തില്‍ ഒന്നിലധികം വസതികളുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരവും ആലിയ ഭട്ടിന്റെ ഭര്‍തൃമാതാവുമായ നീതു കപൂറും കോടികള്‍ മുടക്കി മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സണ്‍ടെക് റിയല്‍റ്റിയുടെ ഉടമസ്ഥതയിലുള്ള സിഗ്നിയ ഐല്‍ എന്ന 19 നില കെട്ടിടത്തിലാണ് നീതു കപൂറിന്റെ പുതിയ വസതി. കെട്ടിടത്തിന്റെ ഏഴാം നിലയിലെ അപ്പാര്‍ട്ട്മെന്റാണിത്. ബാന്ദ്രാ കുര്‍ള കോംപ്ലക്സിലെ ആഡംബരം നിറഞ്ഞ ഈ അപ്പാര്‍ട്ട്മെന്റിനായി താരം 17.4 കോടി രൂപ ചിലവിട്ടതായാണ് വിവരം. 3387 ചതുരശ്ര അടിയാണ് അപ്പാര്‍ട്ട്മെന്റിന്റെ ആകെ വിസ്തീര്‍ണ്ണം. കെട്ടിടത്തിലെ മൂന്ന് പാര്‍ക്കിങ് സ്പോട്ടുകളും താരത്തിനായി മാറ്റിവച്ചിട്ടുണ്ട്.
അഞ്ച് കിടപ്പുമുറിളാണ് അപ്പാര്‍ട്ട്മെന്റില്‍ ഉള്ളത്. റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുറംകാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിശാലമായ ഡെക്കാണ് അപ്പാര്‍ട്ട്മെന്റിലെ പ്രധാന സവിശേഷത. താപനില നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ഇന്‍ഡോര്‍ പൂള്, ജിംനേഷ്യം, സ്ക്വാഷ് കോര്‍ട്ട്, വിര്‍ച്വല്‍ ഗോള്‍ഫ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
നിലവില്‍ ഋഷി കപൂര്‍ 1980 ല്‍ സ്വന്തമാക്കിയ കൃഷ്ണരാജ് എന്ന ബംഗ്ലാവിലാണ് നീതു കപൂറിന്റെ താമസം. ഈ വസതിയും പാലി ഹില്ലില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.