സെറീനയുടെ ക്യൂട്ട് വീട്; ഇവിടെയില്ലാത്തത് ടെന്നിസ് കോര്‍ട്ട് മാത്രം!

By Web Desk.17 03 2021

imran-azhar

 

ടെന്നിസ് രാജകുമാരിയായ സെറീന വില്യംസിന്റെ വീടാണ് ഇപ്പോള്‍ താരം. 20 വര്‍ഷം ടെന്നിസ് കോര്‍ട്ട് അടക്കി വാണ സെറീനയുടെ പുതിയ വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇല്ലാത്തത് ഒന്നു മാത്രം, ടെന്നിസ് കോര്‍ട്ട്!

 

 

 

മയാമിയിലാണ് സെറീനയുടെ വാട്ടര്‍ ഫ്രന്റ് വീട്. 14,500 ചതുരശ്രയടിയില്‍ സ്പാനിഷ് മെഡിറ്ററേനിയന്‍ ശൈലിയിലാണ് വീടിന്റെ ഡിസൈന്‍.

 

 


വീടിന്റെ ഇന്റീരിയറും ഏറെ പ്രത്യേകതയുള്ളതാണ്. താരം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിട്ടുണ്ട്. സന്ദര്‍ശനത്തിനിടയില്‍ താമസിച്ചിട്ടുള്ള ഹോട്ടലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയത്.

 

 

ജിം, സോന റൂം, വൈന്‍ സെല്ലാര്‍, പൂള്‍ എന്നിങ്ങനെ സൗകര്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ താര വീട്. വിനോദങ്ങള്‍ക്കായി ഒരു കരോക്കെ റൂം കൂടി ഒരുക്കിയിട്ടുണ്ട്. സെറീനയുടെ ധാരാളം സ്വകാര്യ കളക്ഷനുകള്‍ കൂടി ചേര്‍ത്താണ് വീടിന്റെ ഡിസൈന്‍.

 

 

 

 

OTHER SECTIONS