ഫ്ലാറ്റിലായതിനാൽ ദുഃഖിക്കേണ്ട ഫ്ലാറ്റിലുമൊരുക്കാം അടിപൊളി പൂന്തോട്ടം

By vaishnavi c s.27 01 2021

imran-azhar

 


സാധാരണ വീടുകളിൽ നിർമ്മിക്കുന്ന വലിയ പൂന്തോട്ടങ്ങൾ ഫ്ലാറ്റുകളിൽ പ്രവർത്തികമല്ല , ഒട്ടു മിക്ക ഫ്ലാറ്റുകളിലും ബാൽക്കണിമാത്രമാണ് പൂന്തോട്ടത്തിനായി പറ്റുന്ന ഏകയിടമായി മാറുന്നത്. നമ്മൾ ഒന്ന് മനസ്സുവെച്ചാൽ ഫ്ലാറ്റിനുള്ളിൽ തന്നെ നല്ലൊരു പൂന്തോട്ടം നമുക്ക് നിർമിക്കാം. നിരവധി ഇൻഡോർ പ്ലാന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയിൽ ചിലതു പരിചയപ്പെടാം.

 


ആഫ്രിക്കൻ വയലറ്റ്

african-violet


ഫ്ലാറ്റിനുള്ളിൽ തന്നെ വളർത്താവുന്ന ഒരു പൂച്ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. ചെടിക്ക് വളരുന്നതിനായി അധികം സൂര്യ പ്രകാശം ആവശ്യമില്ല . എന്നാൽ ധാരാളം പൂക്കൾ വിടരുകയും ചെയ്യുന്ന ചെടിയാണിത്. ഉയരം കൂടുന്നതിനനുസരിച്ചു ചെടിയെ വെട്ടി ചെറുതാക്കാം സൂര്യപ്രകാശം അധികം ആവശ്യമില്ലെങ്കിലും നനവ് കൂടുതൽ വേണ്ട ചെടിയാണിത്. രണ്ടു ദിവസം കൂടുമ്പോൾ നനച്ചുകൊടുക്കാം.

 

ഓർക്കിഡ്

ഓരോ ഇനങ്ങളും അറിഞ്ഞുവേണം ഓര്‍ക്കിഡുകളെ പരിപാലിക്കാന്‍ | orchid varieties  and how to care

 

 


അകത്തും പുറത്തും ഒരേപോലെ പരിപാലിക്കാവുന്ന ചെടിയാണ് ഓർക്കിഡ് . പലവിധ നിറത്തിലുള്ള ഓർക്കിഡുകൾ ലഭിക്കും . ചില ഓർക്കിഡുകൾക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ് എന്നാൽ മറ്റു ചിലതിന് തണലും ആവശ്യമുണ്ട് അതിനാൽ തന്നെ ഫ്ലാറ്റി ള്ളിൽ വളർത്താൻ സൂര്യപ്രകാശം ആവശ്യമില്ലാത്തവ വാങ്ങിക്കേണ്ടതാണ് .

 


ചെമ്പരത്തി

Chembarathi (Hibiscus) Health Benefits & Uses - The Indian Med

 

പൂന്തോട്ടങ്ങളിലെ എക്കാലത്തെയും താരമാണ് ചെമ്പരത്തി . അധികം പരിചരണം ആവശ്യമില്ലാത്തതിനാൽ തന്നെ ഇവ ഫ്ലാറ്റിനുള്ളിലും വളർത്താം. എന്നാൽ വളരുന്നതിനനുസരിച്ചു ചില്ലകൾ വെട്ടി നിർത്താം. ചെമ്പരത്തി സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വെക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചെമ്പരത്തിയില്‍ ഫംഗസ് ബാധ ഉണ്ടാകാനും സാധ്യത ഏറെയാണ്.

 

ബോഗോണിയ

begonia

 


വളരെ എളുപ്പത്തിൽ വളർത്താവുന്ന ഒരു ചെടിയാണ് ബോഗോണിയ. ഈ ചെടികൾക്ക് പൊതുവെ പ്രത്യേക ശ്രുശ്രൂഷ ഒന്നും ആവശ്യമില്ല അതിനാൽ തന്നെ ചെടിക്ക് പ്രിയമേറുന്നു . ചെടി ചട്ടികളിലും പടർന്നു പിടിക്കത്തക്ക വിധത്തിലും ഇവയെ വളർത്താം .

OTHER SECTIONS