1200 രൂപയുണ്ടോ? യുവരാജിന്റെ ഗോവയിലെ വീട്ടില്‍ താമസിക്കാം!

By Web Desk.06 10 2022

imran-azhar

 


ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വീട്ടില്‍ താമസിക്കണോ? ഇതെന്തു ചോദ്യം എന്നാവും. വെറും ചോദ്യമല്ല, ആഗ്രമുണ്ടെങ്കില്‍ നിങ്ങള്‍ക്കും യുവരാജിന്റെ വീട്ടില്‍ താമസിക്കാം.

 

ഗോവയിലെ തന്റെ അവധിക്കാല വസതിയാണ് യുവരാജ് താമസിക്കാനായി നല്‍കുന്നത്. കാസാ സിംഗ് എന്നാണ് വീടിന്റെ പേര്. വീട്ടില്‍ താമസിക്കുന്നതിന് ഓണ്‍ലൈന്‍ റെന്റല്‍ സെറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

 

 

ഗോവയില്‍ ചപ്പോര നദിയുടെ വടക്കന്‍ തീരത്തായാണ് വീട് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍ മുകളിലാണ് വീട്. ഇവിടെ നിന്നാല്‍ ചപ്പോര നദി കടലില്‍ ചേരുന്ന മനോഹരമായ കാഴ്ച ആസ്വദിക്കാം.

 

വീട്ടില്‍ നിന്നാല്‍ താഴെ ഗോവയുടെ ഗ്രാമഭംഗി ആസ്വദിക്കാം. അതോടൊപ്പം കടല്‍ക്കാഴ്ചകളും കാണാം.

 

ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളെല്ലാം ചിത്രങ്ങളായി ഇവിടെ സൂക്ഷിച്ചിട്ടുമുണ്ട്. സൂര്യോദയവും സൂര്യാസ്തമയും വീടിന്റെ ഡെക്കില്‍ ഇരുന്നു തന്നെ കണ്ടാസ്വദിക്കാം.

 

താമസത്തിന് എത്തുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ വീട്ടുമുറ്റത്തു തന്നെ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഇവിടെ അവധി ദിനങ്ങള്‍ ചിലവിടാം.

 

വെള്ള, നീല എന്നീ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. പല തട്ടുകളായി ഒരുക്കിയിരിക്കുന്ന മുറ്റത്താകെ ടൈലുകള്‍ പാകിയിരിക്കുന്നു. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 

 

പുറംകാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ എല്ലാ മുറികള്‍ക്കും പ്രത്യേക ബാല്‍ക്കണികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ള, നീല നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്. വീട്ടില്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് സ്വകാര്യത ഉറപ്പാക്കി, സ്വസ്ഥമായി അവധിക്കാലം ചെലവിടാമെന്ന് യുവരാജ് സിംഗ് പറയുന്നു.

 

ആറ് പേരടങ്ങുന്ന സംഘത്തിന് വീട് ബുക്ക് ചെയ്യാം. ഒരു രാത്രി ചെലവഴിക്കാന്‍ 1200 രൂപയാണ് നല്‍കേണ്ടത്.

 

 

 

OTHER SECTIONS