ജോയ് ആലുക്കാസിന്റെ ആത്മകഥ 'സ്‌പ്രെഡിംഗ് ജോയ്' ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

By Web Desk.06 11 2023

imran-azhar

 

 

ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന 'സ്‌പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്‌സ് ഫേവറിറ്റ് ജുവലര്‍' എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യുന്നു. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ആഗോള ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് താരവുമായ കജോള്‍, ഷാര്‍ജ ബുക്ക് അതോരിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി, ഹാപര്‍ കോളിന്‍സ് സിഇഒ അനന്ത പത്മനാഭന്‍, ജോളി ജോയ് ആലുക്കാസ് തുടങ്ങിയവര്‍ സമീപം

 

വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന 'സ്‌പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്‌സ് ഫേവറിറ്റ് ജുവലര്‍' എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി ജോയ് ആലുക്കാസില്‍ നിന്ന് ആഗോള ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് താരവുമായ കജോള്‍ സ്വീകരിച്ചു. ചടങ്ങില്‍ ഷാര്‍ജ ബുക്ക് അതോരിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി, ഹാപര്‍ കോളിന്‍സ് സിഇഒ അനന്ത പത്മനാഭന്‍, ജോളി ജോയ് ആലുക്കാസ്, വിവിധ ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, മറ്റ് കുടുംബാംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

'എന്റെ ജീവിതയാത്ര എന്നത് പ്രതിബദ്ധത, കഠിനാധ്വാനം, അഭിനിവേശം, നിരന്തരമായ പരിശ്രമം എന്നീ മൂല്യങ്ങളുടെ ഉദാഹരണമാണ്. പ്രതികൂല സാഹചര്യങ്ങളില്‍ തളര്‍ന്നു പോകാതെ, മറ്റുള്ളവരെ അവരുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ പ്രചോദിപ്പിക്കുന്നതിന് ഈ ശ്രമം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

 

ജോയ് ആലുക്കാസിന്റെ സംഭവബഹുലമായ സംരഭകത്വ ജീവിതവും നേതൃപാടവവും ഒരു ബ്രാന്‍ഡിനെ സൃഷ്ടിച്ച് ആഗോള പ്രശസ്തമാക്കിയതുമുള്‍പ്പെടെ പ്രചോദനാത്മകമായ ജീവിതമാണ് ഈ രചനയിലൂടെ വായനക്കാരിലെത്തുന്നത്.

 

നിലവില്‍ ഇന്ത്യ, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബുക്ക് സ്റ്റോറുകളിലും ഈ പുസ്തകം ലഭ്യമാണ്. കൂടാതെ, യുഎഇ, ഇന്ത്യ, സിംഗപ്പൂര്‍, യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ ഈ പുസ്തകം ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ലഭ്യമാവും. ഷാര്‍ജ പുസ്തകമേളയിലെ ജഷന്‍മാളില്‍ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും, ഡിസി ബുക്സില്‍ നിന്ന് മലയാളം പതിപ്പും വാങ്ങാം.

 

ബിസ്നസ് മേഖലയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ജോയ് ആലുക്കാസിന്റെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള പുസ്തകം മികച്ച വായനാനുഭവമാണ് ഒരുക്കിയിട്ടുള്ളത്. സംരംഭകത്വ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ പ്രചോദനം നല്‍കുന്ന ഉള്‍ക്കാഴ്ചകളാണ് ഈ പുസ്തകത്തിലുടനീളം പ്രതിപാദിക്കുന്നത്.

 

 

OTHER SECTIONS