എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

By Shyma Mohan.01 11 2022

imran-azhar

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി വിഎന്‍ വാസവനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

 

മലയാള സാഹിത്യത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകമാണ് സേതു എന്ന എഴുത്തുകാരനെന്ന് ജൂറി നിരീക്ഷിച്ചു.

 

കഥ, നോവല്‍ വിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ നടത്തിയിട്ടുള്ള സേതു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

 

OTHER SECTIONS