കുട്ടിക്കൂട്ടത്തിനൊപ്പം: അടൂര്‍ ഗോപാലകൃഷ്ണന്‍ ് 81 ാം പിറന്നാളാഘോഷം

By parvathyanoop.04 07 2022

imran-azhar

തിരുവനന്തപുരം :ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. പിറന്നാളുകള്‍ ഒന്നും തന്നെ ഇന്നു വരെയും ആഘോഷിക്കാത്ത ഒരാളുകൂടിയാണ് ഇദ്ധേഹം.എന്നാല്‍ കുട്ടിക്കൂട്ടത്തിന്റെ വരവില്‍ എല്ലാം മറന്ന് അവര്‍ക്കൊപ്പം ചേര്‍ന്നു.

 

ഇന്നലെ 81ാം പിറന്നാള്‍ ദിനത്തില്‍ മലയാളം പള്ളിക്കൂടത്തിലെ വിദ്യാര്‍ഥികള്‍ വീട്ടില്‍ വരുന്നുവെന്ന് അറിയച്ചപ്പോള്‍ അവര്‍ക്കൊപ്പം കൂട്ടായ് നിന്നു.ഞാലിപ്പൂവന്‍ കുലയും മധുരമൂറുന്ന ഇലയടയുമായി കുട്ടികള്‍ വന്നപ്പോള്‍ അവരോട് അടൂരിന് പറയാനുണ്ടായിരുന്നത് ഈയൊരു കാര്യം മാത്രം: 'മലയാളത്തെ ഒരു കാലത്തും കൈവിടരുത്. വായിക്കണം, എഴുതണം. ഭാഷയില്ലെങ്കില്‍ ജീവിതം അനാഥമാകും'. അദ്ദേഹം പറഞ്ഞു. 50 വര്‍ഷം നീണ്ടു നിന്ന അടൂരിന്റെ ചലച്ചിത്ര സപര്യയുടെ വളര്‍ച്ചാ വികാസങ്ങള്‍ പാട്ടുകളിലൂടെയും തിരക്കഥാ അവതരണങ്ങളിലൂടെയും കുട്ടികള്‍ അവതരിപ്പിച്ചു. '

 

കഥാപുരുഷനിലെ' അവസാന സീനിലെ അക്ഷരഗാനത്തോടെയായിരുന്നു പിറന്നാള്‍ ആഘോഷത്തിന്റെ തുടക്കം. അടൂരിന്റെ സിനിമകളെക്കുറിച്ചു വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ 12 സിനിമകളുടെയും പേരുകളെഴുതിയ സ്ലേറ്റുമായി കുട്ടികള്‍ 'കഥാപുരുഷനു' പിന്നില്‍ അണിനിരന്നു. 'നിഴല്‍ക്കുത്തി'ലെ കഥാഭാഗം വായിച്ചത് ആ സിനിമയില്‍ ഉപയോഗിച്ച വില്ലുവണ്ടിയുടെ മുന്നില്‍ വച്ചായിരുന്നു.അടൂരിന്റെ വീടിനു പിന്നില്‍ കേടു കൂടാതെ സൂക്ഷിച്ചിരിക്കുകയാണ് മലയാള സിനിമാ ചരിത്രത്തിലെ ഈ അടയാളം. കാലം ചെല്ലുന്തോറും വിലയേറുന്ന നിധിയാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് കവി മധുസൂദനന്‍ നായര്‍ പറഞ്ഞു.

 

വട്ടപ്പറമ്പില്‍ പീതാംബരന്‍, ഗോപി നാരായണന്‍, പ്രഫ. എന്‍.കെ. സുനില്‍കുമാര്‍, രേവതി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 'എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം..' എന്ന ഗാനത്തോടെയായിരുന്നു മലയാളവും മലയാണ്മയും നിറഞ്ഞുനിന്ന പിറന്നാള്‍ സന്ധ്യയുടെ സമാപ്തി.

 

കേരളത്തിലെ അടൂരിനടുത്തുള്ള പള്ളിക്കല്‍ (മേടയില്‍ ബംഗ്ലാവ്) ഗ്രാമത്തില്‍ 1941 ജൂലൈ 3 ന് മാധവന്‍ ഉണ്ണിത്താന്റെയും മൗട്ടത്ത് ഗൗരി കുഞ്ഞമ്മയുടെയും മകനായാണ് ഗോപാലകൃഷ്ണന്‍ ജനിച്ചത്. 8 വയസ്സുള്ളപ്പോള്‍ അമേച്വര്‍ നാടകങ്ങളിലെ അഭിനേതാവായി കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് എഴുത്തിലേക്കും സംവിധാനത്തിലേക്കും തന്റെ അടിത്തറ മാറ്റുകയും കുറച്ച് നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. 1961-ല്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ബിരുദം നേടിയ ശേഷം, അദ്ദേഹം തമിഴ്‌നാട്ടിലെ ദിണ്ടിഗലിനടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തു.

 

1962-ല്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തിരക്കഥാരചനയും സംവിധാനവും പഠിക്കുന്നതിനായി അദ്ദേഹം ജോലി ഉപേക്ഷിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പോടെ അദ്ദേഹം അവിടെ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി. സഹപാഠികളും സുഹൃത്തുക്കളും ചേര്‍ന്ന് ഗോപാലകൃഷ്ണന്‍ ചിത്രലേഖ ഫിലിം സൊസൈറ്റിയും ചലച്ചിത്ര സഹകരണ സംഘവും സ്ഥാപിച്ചു; കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയാണ് ഈ സംഘടന, സഹകരണ മേഖലയിലെ സിനിമകളുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇത്.പതിനൊന്ന് ഫീച്ചര്‍ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

 

നോണ്‍ ഫീച്ചര്‍ സിനിമകളില്‍ ശ്രദ്ധേയമാണ് കേരളത്തിലെ പെര്‍ഫോമിംഗ് ആര്‍ട്സ്.ഗോപാലകൃഷ്ണന്റെ ആദ്യചിത്രം, ദേശീയ അവാര്‍ഡ് നേടിയ സ്വയംവരം (1972) മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.

 

OTHER SECTIONS