By Web Desk.24 07 2022
തിരുവനന്തപുരം: കലാകൗമുദി അക്ഷരജാലകം പദ്ധതി സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലും. ഹെഡ്മാസ്റ്റര്‍ ജോണ്‍ കെ ജയനിന്റെ സാന്നിധ്യത്തില്‍ എസ്.യു.ടി. ആശുപത്രി, പട്ടം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി, കലാകൗമുദി പത്രം ആകാശ് ആര്‍., വിവേക് വിജയ് എന്നീ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. ചടങ്ങില്‍ കലാകൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍ സുനില്‍, കോഓര്‍ഡിനേറ്റര്‍ ലക്ഷ്മി, വിദ്യ, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ടി വി ഷൈലേന്ദ്രകുമാര്‍, ശ്യാമപ്രസാദ് എന്നിവരും പങ്കെടുത്തു.