കവിത-വിനീത് വിശ്വദേവ്-ശവമുറി

By Web Desk.13 08 2023

imran-azhar

 


മരണം ചുംബിച്ച മനുഷ്യര്‍
മൗനത്തിലാണ്ടു തണുത്തുറയുന്നു.
ശവമുറിക്കുള്ളിലെ
മരംകോച്ചുന്ന തണുപ്പറിയുന്നില്ല.

 

ഇന്ന് മറഞ്ഞുപോയ ഇന്നലെകള്‍
ഇന്നും നാളെയും തമ്മിലെത്ര ദൂരമുണ്ട്?
ഇനിയെത്ര നാള്‍ ഇവിടെയെറിയാതെ
ഈ മുറിക്കുള്ളില്‍ വസിക്കുന്നു.

 

ജനനവും മരണവും താണ്ടിയ ദൂരമറിയില്ല
ജീവന്‍ കാര്‍ന്നുതിന്നുന്ന
ജീര്‍ണ്ണതയേല്‍ക്കാതെ മറ്റു
ജീവസ്സുറ്റവര്‍ക്കൊപ്പം ഉറങ്ങുന്നു.

 

ഞാന്‍ എന്റെ പരേതരെ കണ്ടു,
ഞങ്ങളുണ്ടെന്നു ചൊല്ലി കൂടെ വന്നു.
ഞാനും നീയും ഇനിയൊരേ ദിക്കിലാണ്,
ഞങ്ങളോടൊത്തു യാത്ര തുടരാം.

 

അതേ ജീവിതത്തില്‍ നീയും ഞാനും
ആ തണുപ്പ് അനുഭവിക്കുന്നു.
അതേ ശവപ്പെട്ടിയില്‍
അതേ ശവമുറിയില്‍ ഇന്ന് നീയും ഞാനും
ആ തണുപ്പില്‍ ശയിക്കുന്നു.
ആ തണുപ്പില്‍ വസിക്കുന്നു.

 

 

 

OTHER SECTIONS