പി ജി ദേശീയ പുരസ്‌കാരം എന്‍ റാമിന് സമ്മാനിച്ചു

By Web Desk.22 11 2022

imran-azhar

 


തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ പേരില്‍ പി ജി സംസ്‌കൃതി കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ എന്‍ റാമിന് സമ്മാനിച്ചു.

 

പി ജിയുടെ പത്താമത് സ്മൃതി ദിനത്തില്‍ അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പുരസ്‌കാരം സമ്മാനിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വി ശിവന്‍കുട്ടി, എം എ ബേബി, ആനാവൂര്‍ നാഗപ്പന്‍, എം ജി രാധാകൃഷ്ണന്‍, പാര്‍വതി ദേവി, എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

തോമസ് ജേക്കബ്, ആര്‍ പാര്‍വതി ദേവി, വെങ്കിടേഷ് രാമകൃഷ്ണന്‍, എം എ ബേബി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുഷ്പവതിയുടെ സംഗീത പരിപാടിയും അരങ്ങേറി.

 

 

 

 

OTHER SECTIONS