അറിഞ്ഞത്

By Web Desk.05 06 2021

imran-azhar

കവിത

 


ഇന്ദുഭായ് ബി.


ചേര്‍ത്തുനിര്‍ത്തിയപ്പോഴറിഞ്ഞു
ചോര്‍ന്നുപോയതത്രയും
അനാഥത്വത്തിന്‍
മഞ്ഞുമലകള്‍
ചേര്‍ന്നൊരുക്കിയ
ആത്മവീര്യമായിരുന്നെന്ന്.

 

ദുഃഖത്തിന്‍ കടലാഴങ്ങളില്‍
മുങ്ങിത്തപ്പി മുകളിലെത്തിച്ച്
സ്‌നേഹപ്പുതപ്പ് കൊണ്ട്
മൂടുമ്പോഴറിഞ്ഞു
കരിഞ്ഞുപോയത്
കരലാളനങ്ങളേറ്റു
തളിര്‍ക്കാന്‍ കൊതിച്ച
സ്വപ്നപ്പൂമരങ്ങളാണെന്ന്.

 

വാക്കുകള്‍ കേട്ടത്
ചെവിയെങ്കിലും
തുടിക്കുന്നത് മനമെന്ന്
സ്വയമൊരു അനുഭവസാക്ഷ്യം.

 


നിറവിന്റെ ഓര്‍മ്മകളില്‍
നിറങ്ങള്‍ പലതരമെങ്കിലും
തെളിനീര് പോലെ
മനസ്സില്‍ നിന്‍ നിറം
മുന്നിലെന്നും
കണിയായ്
നില കൊണ്ടിട്ടട്ടെ.

 


(ഇന്ദുഭായ്: 9497829918)

 

OTHER SECTIONS