പ്രൊഫ.എം.പി.മന്മഥന്‍ പുരസ്‌ക്കാരം എം.എന്‍. കാരശ്ശേരിക്ക്

By Web Desk.08 11 2023

imran-azhar

 

 

അക്ഷയപുസ്തകനിധി ജൂബിലിയോടനുബന്ധിച്ച് എബനേസര്‍ എഡ്യൂക്കേഷണല്‍ അസോസിയേഷനുമായി സഹകരിച്ച് നല്കുന്ന പ്രൊഫ.എം.പി.മന്മഥന്‍ പുരസ്‌ക്കാരം എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എന്‍.കാരശ്ശേരിക്ക്. ഒരു ലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എം.ലീലാവതി, വൈശാഖന്‍, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവസാനഘട്ടവിധി നിര്‍ണ്ണയം നടത്തിയത്.

 

കേരളത്തിന്റെ മനഃസാക്ഷിയായി ജീവിച്ച പ്രൊഫ. എം.പി.മന്മഥന്‍ ആരംഭിക്കുകയും മഹാകവി ആക്കിത്തം, സുഗതകുമാരി, കുഞ്ഞുണ്ണിമാഷ്, പ്രൊഫ.കെ.എം.തരകന്‍, എം.ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന നേതൃസമിതി നയിക്കുകയും ചെയ്യുന്ന അക്ഷയപുസ്തകനിധി കുട്ടികളുടെ സര്‍ഗ്ഗാത്മകപോഷണത്തിനും, കുട്ടികളുടെ അഭയകേന്ദ്രങ്ങളില്‍ അക്ഷരജ്യോതിസ്സ് തെളിയിക്കുവാനും മറുനാടന്‍ മലയാളി സമാജങ്ങളെ ആദരിക്കുവാനുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവരുന്നു.

 

അക്ഷയപുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 27 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തില്‍ നടക്കുന്ന എം.പി.മന്മഥന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും. സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും, സൗജന്യപുസ്തകവിതരണ പദ്ധതിയായ അക്ഷയ ജ്യോതിസ്സ് രഞ്ജിപണിക്കരും ഉദ്ഘാടനം ചെയ്യും.

 

 

OTHER SECTIONS