ശിവഗിരി ശാരദാംബ പുരസ്‌കാരം ഇന്ദ്രന്‍സിന്

By Web Desk.14 10 2023

imran-azhar

 വര്‍ക്കല: നടന്‍ ഇന്ദ്രന്‍സിന് ശിവഗിരി മഠം ശ്രീശാരദാംബ പുരസ്‌കാരം നല്‍കി ആദരിക്കും. സിനിമാ രംഗത്തെ മികച്ച സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 15 ന് രാവിലെ 9.30 ന് ശിവഗിരി ശാരദമഠത്തിലെ നവരാത്രി മണ്ഡപത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു.

 

 

OTHER SECTIONS