മൂന്ന് കവിതകള്‍

By Web Desk.17 06 2022

imran-azhar

 


റീന രാധ

 

വിളി

 

അത്രമേല്‍ സ്‌നേഹത്തില്‍
വാനം, മാടിവിളിക്കും നേരം
പുല്‍ച്ചേല വാരിച്ചുറ്റി,
പൂച്ചുണ്ടില്‍ പുഞ്ചിരി തൂകി,
ഓടിയണയാറുണ്ട്, ഭൂമി.

 


വിത്ത്

 

മനസ്സേ നീ വിത്തായി
രണ്ടിടം പിളരുക.
ഭൂവോളം വിശ്വാസമായ്
വേരിറങ്ങി,
വാനോളം പ്രതീക്ഷയായ്
നാമ്പുയര്‍ന്ന്.

 


ഉറപ്പ്

 

ഉരുകും പകലിന്‍ നെരിപ്പോടില്‍,
വിണ്ടടര്‍ന്ന മേനിയില്‍,
മൗനത്തിന്‍ ഇരുള്‍ച്ചുഴികളില്‍,
വാടാതെ, വീഴാതെ
നില്‍പ്പതെന്‍ ചേതന.
കുളിരായ്, കര്‍മ്മസാരമായ്
നീ പെയ്തണയുമെന്നതെന്‍
ഉറപ്പ്,
നീയാകാശവും
ഞാന്‍ ഭൂമിയു,മാകയാലേ.

 

 

 

OTHER SECTIONS