മരിച്ചാലും എന്റെ കൂടെയുണ്ട്... അമ്മക്ക് ഒരായിരം ഉമ്മ; വേദനയായി യദുവിന്റെ കുറിപ്പ്

By santhisenanhs.02 10 2022

imran-azhar

 

അമ്മയുടെ വിയോഗത്തെത്തുടർന്ന് നടൻ യദു കൃഷ്ണൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

 

എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറിവായ കാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ. യാത്ര പോകുമ്പോൾ ഒരു മണിക്കൂർ ഇടവിട്ട് വരുന്ന ആ കോൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ.


ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം. എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമീപ്യം. അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ, അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും. അമ്മക്ക് ഒരായിരം ഉമ്മ. ആത്‍മവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്.



OTHER SECTIONS