ഹാസ്യ കലാകാരൻ രാജു ശ്രീവാസ്തവ വിടവാങ്ങി

By santhisenanhs.21 09 2022

imran-azhar

 ജനപ്രിയ ഹാസ്യ കലാകാരൻ രാജു ശ്രീവാസ്തവ(58) അന്തരിച്ചു. അസുഖബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് 10ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

ജിമ്മിൽ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടൻതന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ഐസിയുവിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാകുകയായിരന്നു. ആശുപത്രിയിലെത്തി 15 ദിവസത്തിനു ശേഷം ബോധം വന്നിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 1ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി.

 

ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ‘ഇന്ത്യാസ് ലാഫ്റ്റർ ചാംപ്യൻ’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.

OTHER SECTIONS