ഹിന്ദുത്വത്തിനെതിരായ വിവാദ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ

By Lekshmi.22 03 2023

imran-azhar

 

 

ബെംഗളൂരു: ഹിന്ദുത്വത്തിനെതിരായ വിവാദ ട്വീറ്റിന് പിന്നാലെ കന്നട നടന്‍ ചേതന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളില്‍ എന്ന ചേതൻ കുമാറിന്‍റെ പോസ്റ്റ് ട്വിറ്ററിൽ വൈറലായിരുന്നു.ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി,വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

 

 

 

 

ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ചേതന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ചേതനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ചേതൻ കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്നും മുൻ കേസുകളിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബജ്‌റംഗ്ദൾ പ്രവർത്തകൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.ഹിജാബ് വിഷയത്തിൽ വാദം കേൾക്കുകയായിരുന്ന കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിനാണ് നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

 

 

 

OTHER SECTIONS