അമ്മ പറഞ്ഞത് വിശ്വസമായ നിമിഷം; മനസ് മുഴുവനും സന്തോഷവും അഭിമാനവും: മഞ്ജു വാര്യർ

By Lekshmi.16 03 2023

imran-azhar

 

 


അമ്മയും സ്വപ്‌നം പൂവണിയുമ്പോൾ സാക്ഷിയായി മഞ്ജു വാര്യരും,മധുവും.ജീവിതത്തില്‍ എന്നും തനിക്ക് പ്രചോദനവും മാതൃകയുമായി നില്‍ക്കുന്നത് അമ്മയാണെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. കഥകളി അരങ്ങേറ്റത്തിലൂടെ ഗിരിജ വാര്യര്‍ ഞെട്ടിച്ചിരുന്നു.ക്യാന്‍സര്‍ സര്‍വൈവര്‍ കൂടിയായ അമ്മ നല്ലൊരു എഴുത്തുകാരി മാറുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍പ് മഞ്ജുവും മധുവും പറഞ്ഞിരുന്നു.

 

 

 

 

ലോക് ഡൗണ്‍ കാലത്തായിരുന്നു അമ്മയുടെ എഴുത്തുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്.കോളേജില്‍ പഠിച്ചിരുന്ന സമയത്ത് എഴുതുമായിരുന്നു എന്ന് അമ്മ പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്. ഇപ്പോഴിതാ അമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായി ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് മഞ്ജുവും മധുവും.

 

 

 

 


സത്യന്‍ അന്തിക്കാടായിരുന്നു നിലാവെട്ടം പ്രകാശനം ചെയ്തത്. മഞ്ജുവും മധുവും അമ്മയുടെ സന്തോഷത്തില്‍ പങ്കുചേരാനായെത്തിയിരുന്നു.അമ്മ ശരിക്കും എഴുത്തുകാരിയായി മാറിയതിന്റെ സന്തോഷമായിരുന്നു ഇരുവരും പങ്കുവെച്ചത്.എഴുത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഗിരിജ വാര്യരും സംസാരിച്ചിരുന്നു.

 

 

 

 

കോളേജ് കാലത്ത് മാതൃഭൂമിയില്‍ കഥ അച്ചടിച്ച് വന്നിട്ടുണ്ടെന്ന് അമ്മ പറയുമ്പോള്‍ ആ ഓക്കെ,ഓക്കെ ശരി ശരി എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്.മാതൃഭൂമിയിലെ സുഹൃത്തുക്കള്‍ അമ്മയുടെ കഥയുടെ പിഡിഎഫ് ഒക്കെ തപ്പി പിടിച്ച് അയച്ചിരുന്നു.അതൊക്കെ കണ്ടപ്പോള്‍ വല്യ സന്തോഷമായിരുന്നു.അമ്മയുടെ പേരും എഴുത്തുമൊക്കെ പ്രസിദ്ധീകരിച്ച് കാണുമ്പോള്‍ മനസ് നിറയെ അഭിമാനവും സന്തോഷവുമാണെന്നായിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്.

 

 

 

OTHER SECTIONS