By Greeshma Rakesh.18 09 2023
പീഡന പരാതി നല്‍കിയ യുവതിക്കും മാധ്യമങ്ങള്‍ക്കും എതിരെ അധിക്ഷേപവുമായി നടനും മോഡലുമായ ഷിയാസ് കരീം. പീഡനപരാതിയില്‍ ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഫേസ്ബുക്ക് വഴി ഷിയാസിന്റെ പ്രതികരണം. മാധ്യമങ്ങള്‍ക്കെതിരെയും മോശമായി പ്രതികരിച്ച ഷിയാസ് താന്‍ ദുബായില്‍ നിന്ന് കേരളത്തില്‍ എത്തിയ ശേഷം മറുപടി നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഷിയാസിനെതിരായ ജിംട്രെയിനര്‍ യുവതിയുടെ പീഡന പരാതിയില്‍ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകള്‍ ശേഖരിക്കും.
കൂടാതെ യുവതിയില്‍ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ചും അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ച വിവരം ഷിയാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷിയാസ് പങ്കുവച്ചിട്ടുണ്ട്.