By Priya.09 12 2022
തിരുവനന്തപുരം: കാന്‍ ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ പോര്‍ച്ചുഗല്‍ ചിത്രം റിമൈന്‍സ് ഓഫ് ദി വിന്‍ഡ് , ടൊറോന്റോ, വെനീസ് മേളകളില്‍ പ്രദര്‍ശിപ്പിച്ച ഇന്തോനേഷ്യന്‍ ചിത്രം ഓട്ടോബയോഗ്രഫി ,ഉദ്ഘാടന ചിത്രം ടോറി ആന്‍ഡ് ലോകിത തുടങ്ങി 11 സിനിമകള്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കും.
ടിയാഗോ ഗുഡ്സ് സംവിധാനം ചെയ്ത റിമൈന്‍സ് ഓഫ് ദി വിന്‍ഡ് ഉച്ചക്ക് 12 :15ന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ നേതാവിന്റെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷമാണ് ഓട്ടോബയോഗ്രഫിയുടെ പ്രമേയം.
മക്ബുല്‍ മുബാറക് സംവിധായകനായ ഇന്തോനേഷ്യന്‍ ചിത്രം കൈരളി തിയേറ്ററില്‍ രാവിലെ 10 നു പ്രദര്‍ശിപ്പിക്കും. മിഷാല്‍ ബ്ലാസ്കോ ചിത്രം വിക്ടിം,കനേഡിയന്‍ ചിത്രം ദി നോയ്സ് ഓഫ് എന്‍ജിന്‍സ് എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഇന്നാണ്.
ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധനായ കര്‍ഷകന്റെ ജീവിതം പകര്‍ത്തി കാര്‍ലോസ് എയ്ച്ചല്‍മാന്‍ കൈസര്‍ ചിത്രം റെഡ് ഷൂസ്, സ്വീഡിഷ് ചിത്രം സെമ്രത്, ലോല ക്വിവോറൊന് ചിത്രം റോഡിയോ, ഐറിന ഒബിഡോവ ചിത്രം ബോംബര്‍ നമ്പര്‍ ടു, സനോക്സ് - റിസ്കസ് ആന്‍ഡ് സൈഡ് ഇഫക്ട്സ് എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ട്. കൈരളി, കലാഭവന്‍, നിള, ശ്രീ, ടാഗോര്‍, എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.