അക്ഷയ് കുമാറിനു പിന്നാലെ 45 പേര്‍ക്ക് കോവിഡ്; രാം സേതു നിര്‍ത്തിവച്ചു

By Web Desk.05 04 2021

imran-azhar

 


അക്ഷയ് കുമാര്‍ ചിത്രം രാംസേതുവിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു. നായകന്‍ അക്ഷയ് കുമാറിനും 45 അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ചിത്രീകരണം നിര്‍ത്തിയത്.

 

മുംബൈയിലെ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് 45 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചു.

 

ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം ഹോം ക്വാറന്റീനിലായിരുന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

OTHER SECTIONS