കുടുംബത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹം: സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നു

By Shyma Mohan.15 11 2022

imran-azhar

 


സിനിമയില്‍ നിന്നും വലിയ ഇടവേള എടുക്കാന്‍ തീരുമാനിച്ചതായി ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷണിസ്റ്റ് ആമിര്‍ ഖാന്‍. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിനുശേഷമാണ് ആമിര്‍ ഖാന്റെ തീരുമാനം.

 

ലാല്‍ സിംഗ് ഛദ്ദയ്ക്കുശേഷം ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമയാണ് ചാംപ്യന്‍സ്. വളരെ നല്ല കഥയും തിരക്കഥയുമാണ് ചിത്രത്തിന്റേത്. പക്ഷേ എനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്. കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ 35 വര്‍ഷമായി ജോലി ചെയ്യുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ എന്റെ വര്‍ക്കില്‍ മാത്രമായിരുന്നു ഫോക്കസ് ചെയ്തിരുന്നത്. എന്നാല്‍ എന്റെ ഉറ്റവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും പ്രായോഗികമായിരുന്നില്ല. അവരുമായി ഒന്നിച്ചു നില്‍ക്കേണ്ട സമയം വന്നുകഴിഞ്ഞു. ഇനിയുള്ള കുറച്ച് വര്‍ഷങ്ങള്‍ നടന്‍ എന്ന നിലയില്‍ എന്നെ കാണില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് വിഷമകരമാകാം. എങ്കിലും ചാംപ്യന്‍സ് എന്ന ചിത്രം ഞാന്‍ നിര്‍മ്മിക്കും. കാരണം എനിക്ക് ചാംപ്യനില്‍ വിശ്വാസമുണ്ട്.

 

എന്റെ മകള്‍ക്ക് 23 വയസ്സായി. കുട്ടിക്കാലം മുതലേ അവളുടെ ജീവിതത്തില്‍ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നെനിക്കറിയാം. അവള്‍ക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. അപ്പോഴൊന്നും അവള്‍ക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോള്‍ അതെല്ലാം മനസ്സിലാകുന്നു. എനിക്ക് അവളുടെ സ്വപ്‌നങ്ങളെക്കുറിച്ചോ, ഭയത്തെക്കുറിച്ചോ അറിയില്ല. എന്നാല്‍ എന്റെ സംവിധായകരുടെ സ്വപ്‌നങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

 

OTHER SECTIONS