ആമിറിന്റെ മകളെ ജീവിതത്തിലേക്ക് ക്ഷണിച്ച് നൂപുർ; സമ്മതം മൂളി ഇറ ഖാൻ

By santhisenanhs.24 09 2022

imran-azhar

 

ബോളിവുഡിലെ സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. ഇറ്റലിയിൽ നടന്ന ഫിറ്റ്നസ് മത്സരത്തിനിടെയാണ് ഇറയുടെ കാമുകൻ നൂപുർ ശിഖർ ഇറയെ പ്രൊപ്പോസ് ചെയ്തത്. ഇറ അപ്പോൾത്തന്നെ സമ്മതമറിയിക്കുകയും പ്രൊപ്പോസൽ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

 

അതെ, ഞാൻ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് നൂപുർ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇറ പങ്കുവച്ചത്. നൂപൂറും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അതെ, അവൾ യെസ് പറഞ്ഞു എന്നും ഞങ്ങൾ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയൺമാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു എന്നുമാണ് നൂപുർ അടിക്കുറിപ്പായി ചേർത്തത്.

 

ഇറ ഖാന്റെ ദീർഘകാല സുഹൃത്താണ് നൂപുർ ശിഖർ. ഇറയും നൂപുറും പ്രണയത്തിലാണെന്നു വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. പൊതു ചടങ്ങുകളിലും പാർട്ടികളിലും അവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വഴി പരസ്പരം സ്നേഹം പ്രകടിപ്പിക്കുമായിരുന്നെങ്കിലും തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന സൂചന ആദ്യമായാണ്.

 

ഫിറ്റന്സ് പരിശീലകനാണ് നൂപുർ. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനുമുണ്ട്.

OTHER SECTIONS