രോമാഞ്ചം കൊണ്ട് വീഡിയോ എടുക്കാന്‍ പറ്റിയില്ല; റൊണാള്‍ഡോയെ കണ്ടപ്പോള്‍ സംഭവിച്ചത്

By Shyma Mohan.31 01 2023

imran-azhar

 

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് നടന്‍ ആന്റണി വര്‍ഗ്ഗീസ് പെപ്പെ. ക്ലബ് എഫ്എം സ്റ്റാര്‍ ജാമിലൂടെ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു താരം.

 


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതലേ കളിപ്പിക്കണമായിരുന്നെന്ന് പെപ്പെ പറഞ്ഞു. പുള്ളി കളിക്കാനിറങ്ങുമ്പോള്‍ത്തന്നെ എതിര്‍ ടീമിന് സമ്മര്‍
ദ്ദമുണ്ടാവും. ഇത്രയും വലിയ കളിക്കാരന്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഒരു ചെറിയ പേടി എന്തായാലും എല്ലാവര്‍ക്കുമുണ്ടാവുമെന്നുറപ്പാണ്. ആ പേടി കൊടുത്തിരുന്നെങ്കില്‍ എന്തായാലും എന്തെങ്കിലുമൊക്കെ സംഭവിച്ചേനേ. ഇതാകുമായിരുന്നില്ല ലോക കപ്പ് റിസള്‍ട്ട്. വിധിയാണ്. കോച്ചിന്റെ തീരുമാനമാണ് എന്നും യുവതാരം പറഞ്ഞു.

 


പോര്‍ച്ചുഗല്‍-കൊറിയ മത്സരത്തിനിടെ തൊട്ടടുത്തു നിന്നാണ് റൊണാള്‍ഡോയെ കണ്ടത്. ഞങ്ങളിരുന്നതിന്റെ വളരെയടുത്താണ് അദ്ദേഹം ഇരുന്നത്. പോര്‍ച്ചുഗല്‍ താരമായ സുവാവോ കാന്‍
സെലോയെ ഉറക്കെ വിളിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് എന്തോ സംസാരിക്കുകയായിരുന്നു. പുള്ളിയുടെ ശബ്ദം വരെ കേള്‍ക്കാന്‍ പറ്റി. രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല. എന്നാലും കുറച്ചൊക്കെ മൊബൈലില്‍ എടുത്തിട്ടുണ്ട്. സന്തോഷം കൊണ്ട് കണ്ണില്‍ നിന്ന് വെള്ളം വന്നുവെന്നും പെപ്പെ പറയുന്നു.

OTHER SECTIONS