നടന്‍ ബാബുരാജ് വഞ്ചനാക്കേസില്‍ അറസ്റ്റില്‍

By parvathyanoop.04 02 2023

imran-azharവഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍.റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ഈ നടപടി.


ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് മെഡിക്കല്‍ പരിശോധനകള്‍ നടത്തി ബാബുരാജിനെ അടിമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു.

 

കോടതി ബാബുരാജിന് ജാമ്യം അനുവദിച്ചു.ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

 

 

 

 

OTHER SECTIONS