നഗ്നഫോട്ടോഷൂട്ട്: നടന്‍ രണ്‍വീര്‍ സിംഗിന് മുംബൈ പോലീസിന്റെ സമന്‍സ്

By SM.12 08 2022

imran-azhar

 


ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ താരത്തിന് മുംബൈ പോലീസിന്റെ സമന്‍സ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ കേസിലാണ് ഓഗസ്റ്റ് 22ന് മുംബൈ പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്‍വീര്‍ നഗരത്തിന് പുറത്തായതിനാല്‍ ഓഗസ്റ്റ് 16ന് ചെമ്പൂര്‍ പോലീസ് അദ്ദേഹത്തിന് നോട്ടീസ് നല്‍കും.

 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 292, 294, ഐടി നിയമത്തിലെ സെക്ഷന്‍ 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് രണ്‍വീറിനെതിരെ കേസെടുത്തിരിക്കുന്നത്. കിഴക്കന്‍ മുംബൈ സബര്‍ബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ഭാരവാഹിയും വനിതാ അഭിഭാഷകയും ചേര്‍ന്നാണ് ചെമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ താരത്തിനെതിരെ പരാതി നല്‍കിയത്.

 

പേപ്പര്‍ മാഗസിനു വേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. കോസ്‌മോപൊളിറ്റന്‍ മാസികയ്ക്കായി സമാനമായ നഗ്നചിത്രീകരണം നടത്തിയ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു രണ്‍വീറിന്റെ ഫോട്ടോഷൂട്ട്.

OTHER SECTIONS