By Shyma Mohan.14 11 2022
ബോളിവുഡ് താരം സുനില്‍ ഷിന്‍ഡെ അന്തരിച്ചു. 75 വയസ്സായിരുന്നു. സര്‍ക്കസ്, സര്‍ഫറോഷ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. ഇന്നലെ രാത്രി ഒരു മണിക്ക് വിലെ പാര്‍ലെയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
മുപ്പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ആമിര്‍ ഖാന്, ഷാരൂഖ് ഖാന് എന്നിവരോടൊപ്പം അഭിനയിച്ചു. അജയ് ദേവ്ഗണ് പ്രധാന വേഷത്തിലെത്തിയ രോഹിത് ഷെട്ടിയുടെ സമീനിലും സുനില്‍ ഷിന്‍ഡെ ഭാഗമായിരുന്നു. ഗാന്ധി, ഖല്‍നായക്, ഘയാല്‍, സിദ്ദി, ദൗദ്, മഗന്, വിരുദ്ധ് തുടങ്ങിയ സിനിമകളിലെ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്.