നടന്‍ വിശാലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു

By SM.11 08 2022

imran-azhar

 

 

തമിഴ് നടന്‍ വിശാലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗ ചിത്രീകരണത്തിനിടെ താരത്തിന് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. നേരത്തെ ലാ്ത്തിയുടെ ഷൂട്ടിംഗ് സൈറ്റിലും നടന് പരിക്കേറ്റിരുന്നു.

 

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആന്റണി തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ചിത്രീകരിക്കുന്നത്.അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി.വി പ്രകാശ് സംഗീത സംവിധാനം. കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ്മ എന്നിവരാണ് സ്റ്റണ്ട് കോറിയോഗ്രാഫി.

OTHER SECTIONS