നിത്യാ മേനോന്‍ വിവാഹിതയാകുന്നു? വരന്‍ മലയാളത്തിലെ പ്രമുഖ നടന്‍?

By SM.20 07 2022

imran-azhar

 

മലയാളികളുടെ പ്രിയ താരം നിത്യാ മേനോന്‍ വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് നിത്യാ മേനോന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യയുടെ മനസ്സ് കീഴടക്കിയ താരത്തിന്റെ പ്രതിശ്രുത വരന്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മലയാളത്തിലെ നടനുമായാണ് നിത്യയുടെ വിവാഹം നടക്കാന്‍ പോകുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാര്‍ത്തകളുണ്ട്. ഇരുവര്‍ക്കും ഇടയിലെ ഒരു സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ആകാശ ഗോപുരം, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, ഉറുമി, ബാച്ച്‌ലര്‍ പാര്‍ട്ടി, വയലിന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ താരമാണ് നിത്യ.

OTHER SECTIONS