അങ്ങനെയുള്ള ചിത്രങ്ങൾ ഇനി ചെയ്യില്ല: അക്ഷയ് കുമാർ

By santhisenanhs.07 08 2022

imran-azhar

 

സമീപകാലത്ത് തീയേറ്ററുകളിൽ തുടരെ പരാജയങ്ങൾ നേരിട്ട ബോളിവുഡ് സൂപ്പർതാരമാണ് അക്ഷയ്കുമാർ. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ എന്ന കുടുംബചിത്രത്തിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.

 

രക്ഷാബന്ധന്റെ പ്രചാരണത്തിനിടെ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

 

ഏതെങ്കിലും തരത്തിലുള്ള ഇമേജ് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ചെയ്യുന്ന ചിത്രങ്ങൾ കുടുംബങ്ങളെ തൃപ്തിപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്താറുണ്ട്. മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.

 

സൈക്കോ ത്രില്ലറോ സോഷ്യൽ ഡ്രാമയോ ആകട്ടെ. യാതൊരു മടിയുമില്ലാതെ കുടുംബങ്ങൾ കയറി കാണണം. കുടുംബങ്ങൾ കണ്ട് അവരുടെ മനസ് നിറയ്ക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് കരുതുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഈ മാസം 11-നാണ് രക്ഷാബന്ധൻ തീയേറ്ററുകളിലെത്തുന്നത്. നാല് സഹോദരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. ഭൂമി പഡ്നേക്കറാണ് നായിക. ഹിമാൻഷു ശർമയും കനികാ ധില്ലനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്റെ സഹകരണത്തോടെ കളർ യെല്ലോ പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, അൽക്കാ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് രക്ഷാബന്ധന്റെ നിർമാണം.

OTHER SECTIONS