By Ashli Rajan.19 03 2023
മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഇപ്പോഴിതാ തനിക്ക് ഒരു അപകടം പറ്റിയ വീഡിയോയാണ് അമൃത ഷെയര്‍ ചെയ്തിരിക്കുന്നത്. തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വീഡിയോയില്‍ അമൃത പറയുന്നു. സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു.
ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ അനുഭവത്തെ കുറിച്ച് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് നിര്‍ത്താതെ ചിരിക്കുന്നതും അമൃത കാണിക്കുന്നുണ്ട്. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു.
അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ ഭര്‍ത്താവ് ബാലയെ കാണാന്‍ അമൃതയും മകള്‍ അവന്തികയും എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് അമൃതയും ബാലയും കാണുന്നതും പ്രണയത്തില്‍ ആകുന്നതും.2010ലായിരുന്നു ഇവരുടെ വിവാഹം. 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു.