മോശം കമന്‍റുകളെല്ലാം ശേഖരിച്ചിട്ടുണ്ട്; നിയമ പോരാട്ടത്തിനൊരുങ്ങി അമൃത സുരേഷ്

By santhisenanhs.03 10 2022

imran-azhar

 

സമൂഹ മാധ്യമങ്ങളിൽ തന്‍റെ പോസ്റ്റുകള്‍ക്കു നേരെ അധിക്ഷേപ കമന്‍റുകള്‍ ഇടുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഗായിക അമൃത സുരേഷ്. അത്തരം കമന്‍റുകളൊക്കെയും ശേഖരിച്ചിട്ടുണ്ടെന്നും, പ്രൊഫൈലുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അന്വേഷണവും നടപടിയും ആവശ്യപ്പെടുമെന്നും അമൃത അറിയിച്ചു.

 

ഗായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് താരത്തിന്റ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്‍റുകള്‍ വന്നു തുടങ്ങുന്നത്. ഇതിനെതിരെ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു.

 

എന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോൾ ഞാൻ സംസാരിക്കുന്നത്. ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്. ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്ന കാര്യത്തിൽ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. പച്ചത്തെറി വിളിച്ചിട്ടാണ് ഇവർ നമ്മളെ സംസ്കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും. എന്റെ മുഖം കുരങ്ങനെ പോലെയുണ്ടെന്നും മറ്റും പറയുന്നവരുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ്. ഞങ്ങൾക്കും മനസ്സുണ്ട്. ഞങ്ങളും സ്ട്രഗിൾ ചെയ്താണ് ജീവിക്കുന്നത്. ഞങ്ങളെ പറയാൻ എന്ത് യോഗ്യതയാണ് ഇവർക്കുള്ളത്. ആരും പെർഫക്ടും അല്ല, അഭിരാമി പറഞ്ഞിരുന്നു.OTHER SECTIONS