നടി ആനി വേഴ്ഷിങ് അന്തരിച്ചു

By Shyma Mohan.30 01 2023

imran-azhar

 

കാലിഫോര്‍ണിയ: നടി ആനി വേഴ്ഷിങ് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 45 വയസ്സായിരുന്നു. ആനി വേഴ്ഷിങിന്റെ മാനേജര്‍ ക്രേഗ് ഷിനേയ്ഡറാണ് മരണവിവരം പുറത്തുവിട്ടത്.

 

ടെലിവിഷന്‍ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ് പ്രശസ്തയായത്. 2002ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്ക്: എന്റര്‍പ്രൈസിലൂടെയായിരുന്നു അഭിനയരംഗത്തിന് തുടക്കമിട്ടത്. ഏയ്ഞ്ചല്‍, കോള്‍ഡ് കേസ്, 24, നോ ഓര്‍ഡിനറി ഫാമിലി, ഡൗട്ട് തുടങ്ങി അമ്പതോളം സീരീസുകളില്‍ വേഷമിട്ടു. ബ്രൂസ് ഓള്‍മെറ്റി, ബിലോ ദി ബെല്‍റ്റ് വേ തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍.

OTHER SECTIONS