എനിക്കും മറ്റൊരു ജേര്‍ണലിസ്റ്റിനും അദ്ദേഹത്തിന്റെ ഒരു അഭിമുഖം ആവശ്യമായിരുന്നു ;അനുഭവം പങ്കുവച്ച് യുവതി

By parvathyanoop.30 01 2023

imran-azhar

 

ഏറെ വിവാദങ്ങള്‍ നിറഞ്ഞ് നിന്ന പത്താന്‍ ചിത്രത്തിന്റെ വന്‍ വിജയത്തിനിടയില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന് പിന്തുണ നല്‍കി ആരാധകര്‍.2001 ല്‍ സിനിമയുമായി ബന്ധപ്പെട്ട നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കുട്ടിക്കാലത്ത് ഷാരുഖ് ഖാനെ സന്ദര്‍ശിച്ചതിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് ഒരു സ്ത്രീ.

 

അവര്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.പത്താന്‍ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ ആഘോഷം പങ്ക് വയ്ക്കുന്ന ഈ വേളയില്‍ ഈ ചിത്രം ഒരിക്കല്‍ കൂടി പങ്കുവയ്ക്കണം എന്ന് തോന്നിയെന്നാണ് ആരാധിക പറയുന്നത്.

 

കുട്ടിയായിരുന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം വളരെ ദയയുള്ള മാന്യനായ ഒരു വ്യക്തിയാണ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ച്ചിരിക്കുന്നത്. രുദ്രാണി എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം എത്തിയത്.

 

താരത്തിന്റെ ജന്മദിനമായ നവംബര്‍ 2ന് 2021ലാണ് ഈ ചിത്രം ആദ്യമായി പങ്കുവച്ചത്.2001 ല്‍ അശോക എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം. പക്ഷേ, ഇതിന്റെ പുതുമ ഒരു കാലത്തും നഷ്ടപ്പെടുന്നില്ല.

 

ദ് ടെലഗ്രാഫ് എന്ന സ്‌കൂള്‍ മാഗസിന്റെ ചുമതലക്കാരിയായിരുന്നു അന്ന് ഞാന്‍. അശോകയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ധേഹം എന്ന് കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു.

 

എനിക്കും മറ്റൊരു ജേര്‍ണലിസ്റ്റിനും അദ്ദേഹത്തിന്റെ ഒരു അഭിമുഖം ആവശ്യമായിരുന്നു എന്ന കുറിപ്പോടെയായിരുന്നു താരത്തിന്റെ ജന്മദിനത്തില്‍ ചിത്രം അന്ന് പങ്കുവച്ചത്. ഷാരുഖ് ഖാനെ കാണുന്നതിനായി അന്ന് നിരവധി പേര്‍ അവിടെ ഉണ്ടായിരുന്നു.

 

വിദ്യാര്‍ഥികളായി ഞങ്ങള്‍ രണ്ടു പേര്‍ മാത്രമായിരുന്നു. പ്രശസ്തരായ മറ്റ് മാധ്യമ പ്രവര്‍ത്തകരടക്കം പലരും അദ്ദേഹത്തിന്റെ അഭിമുഖത്തിനായി കാത്തിരിക്കുരിക്കുന്നുണ്ടായിരുന്നു.അവരില്‍ ചിലര്‍ ഷാരൂഖ് ഖാന്റെ അഭിമുഖമെടുക്കാന്‍ വന്നതാണോ നിങ്ങളെന്ന് എന്ന് കളിയാക്കിയിരുന്നു.

 

ഓരോരുത്തര്‍ക്കും പ്രത്യേകം അഭിമുഖം സാധ്യമല്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചവെങ്കിലും 15 മിനിട്ട് മാധ്യമങ്ങളെ കാണാമെന്ന് അദ്ദേഹം പറഞ്ഞു.അതിലേറെ സന്തോഷമായത് അദ്ദേഹം ഞങ്ങള്‍ രണ്ടു പേരോട് അദ്ദേഹം അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.

 

ചിരിച്ചു കൊണ്ട് അദ്ദേഹം ഞങ്ങളുടെ പേര് ചോദിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വിശദമായി തന്നെ ഞങ്ങളോട് പറയുകയും ഇടയ്ക്ക്് ഫോണ്‍ വരുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

 

ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ഞങ്ങളോട് 45 മിനിറ്റ് സംസാരിച്ചു.ഈ ചിത്രം വൈറലായതോടെ നിരവധി കമന്റുകളും എത്തി.

 

എത്ര മനോഹരമായ കഥ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്തുകൊണ്ടാണ് ഈ മനുഷ്യനെ നമ്മളെല്ലാം ഇത്രയേറെ സ്‌നേഹിക്കുന്നത് എന്നതിന്റെ നേര്‍കാഴ്ചയാണ് ഈ കഥ എന്നായിരുന്നു മറ്റൊരു കമന്റ്.

 

 

 

 

 

 

 

 

 

 

 

OTHER SECTIONS