അവതാര്‍ ദി വേ ഓഫ് വാട്ടറിന്റെ നിര്‍മ്മാണ ചിലവ് 832 കോടി രൂപ; ചിത്രത്തിന്റെ വരുമാനം 16000 കോടിയിലെത്തി

By parvathyanoop.23 01 2023

imran-azhar

 

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതാറിന്റെ ആദ്യ ഭാഗവുമായി ജെയിംസ് കാമറൂണ്‍ വന്നപ്പോള്‍ വല്ലാത്തൊരു അതിശയമായിരുന്നു പ്രേക്ഷകരിലുണ്ടായത്.. എന്നാല്‍ ഇന്ന് അതിലും വിസ്മയങ്ങള്‍ സൃഷ്ടിച്ച നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു.

 

റിലീസ് ചെയ്ത അവതാര്‍ ദി വേ ഓഫ് വാട്ടറിന് പ്രേക്ഷരുടെ ഇഷ്ടം നേടാന്‍ ഒട്ടും താമസമുണ്ടായിരുന്നില്ല. അവതാറിന്റെ ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട സംഭവങ്ങള്‍ക്ക് 14 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കാര്യങ്ങളാണ് അവതാര്‍ ദി വേ ഓഫ് വാട്ടറെന്ന ചിത്രത്തില്‍കാണുന്നത്.

 

നായകനായ ജേക്കും നെയ്റ്റിരിയും ഇപ്പോള്‍ ഒരു കുടുംബമായി തങ്ങളുടെ മക്കള്‍ക്കൊപ്പം ജീവിക്കുകയാണ്. അതിനിടെ മനുഷ്യരുടെ ഭീഷണി വീണ്ടും പാന്‍ഡോറ ഗ്രഹത്തിലേക്ക് കടന്ന് വരുന്നതും അതില്‍ നിന്നുള്ള നേവി വംശജരുടെ ചെറുത്ത് നില്‍പ്പുമാണ് അവതാര്‍ ദി വേ ഓഫ് വാട്ടറിലെ പ്രമേയം.

 

ചിത്രത്തിന്റെ വരുമാനം 16000 കോടിയിലേറെ കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പൈഡര്‍മാന്‍ നോ വേ ഹോമിനെ മറികടന്ന് ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം.

 

യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്സ് അവേക്കന്‍സ്, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളെ അവതാര്‍ 2 മറികടക്കുമെന്നാണ് വിചാരിക്കുന്നത്.

 

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനായിരുന്നു. ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല. ജയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് ആണ് മൂന്നാം സ്ഥാനത്ത്. അവതാര്‍ ആദ്യഭാഗം ഇറങ്ങുന്നത് വരെ ടൈറ്റാനിക് ആയിരുന്നു ഒന്നാം സ്ഥാനത്ത്.

 

പിന്നീട് 2019 ല്‍ അവഞ്ചേഴ്സ് എന്‍ഡ്ഗെയിം റിലീസ് ചെയ്തതോടെയാണ് ടൈറ്റാനിക് മൂന്നാം സ്ഥാനത്തെത്തിയത്.നെയിത്രിയെ വിവാഹംകഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് കഥ നടക്കുന്നത്.

 

പാന്‍ഡോറയില്‍ നമ്മള്‍ ആദ്യ ഭാഗത്തില്‍ കാണാത്ത കൗതുകകരമായ നിരവധി കാഴ്ച്ചകളും ഈ രണ്ടാം ഭാഗത്തില്‍ ജെയിംസ് കാമറൂണ്‍ ഒരുക്കി വച്ചിട്ടുണ്ട്.

 

ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാം വര്‍ത്തിംഗ്ടണ്‍, സോ സാല്‍ഡാന, സ്റ്റീഫന്‍ ലാങ്ങ് എന്നീ അഭിനേതാക്കള്‍ ഈ ചിത്രത്തിലും തിരികെ എത്തുന്നുണ്ട്.

 

അവതാറില്‍ ജേക്കിന്റെയും നെയ്റ്റിരിയുടെയും പ്രണയത്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ അവരുടെ മക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഈ സിനിമയിലെ പല പുതിയ കഥാപാത്രങ്ങള്‍ക്ക് പിന്നിലും ഒരു ദുരൂഹത സംവിധായകന്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ട്.

 

ഒരുപക്ഷെ അവതാറിന്റെ മൂന്നാം ഭാഗത്തില്‍ ഇവയ്ക്ക് ഒരു വിശദീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്
ഇന്ത്യയില്‍ നിന്ന് മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്.

 

 

 

OTHER SECTIONS