ഉംറ നിര്‍വഹിച്ചു ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍

By parvathyanoop.02 12 2022

imran-azhar

 

മക്ക: നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ സ്വന്തം താരം ഷാരൂഖ് ഖാന്‍. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ഏറ്റവും പുതിയ സിനിമയായ ഡുന്‍കി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം കുറച്ചു ദിവസങ്ങളായി ജിദ്ദയിലും അല്‍ ഉലയിലുമായിരുന്നു.

 

ഇപ്പോഴിതാ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ച ഷാരൂഖിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജിദ്ദയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കുന്നുണ്ട്.

 

ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന സിനിമ ഫെസ്റ്റിവലിന്റെ ആദ്യദിനം പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.നടന്‍ ഉംറ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥിക്കുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാനാകും.

 

 

 

 

OTHER SECTIONS