By SM.05 08 2022
കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ തേര്‍വാഴ്ച തുടരുന്ന ഇന്ത്യയുടെ അഭിമാന താരം മീരാഭായ് ചാനുവിന് സാക്ഷാല്‍ ക്രിംസ് ഹെംസ്‌വര്‍ത്തിന്റെ അഭിനന്ദനം.
തോര്‍ ഹാമ്മര്‍ ഉപേക്ഷിക്കേണ്ട സമയമായി എന്ന് ഒരു ആരാധകന്‍ കുറിച്ചതിന് മറുപടിയായി തോര്‍ ട്വിസ്‌റ്റോടെ ചാനുവിന്റെ ആരാധകന്‍ കൂടിയായ ഹെംസ്വര്‍ത്ത് നേരിട്ടെത്തി ചാനുവിനെ പ്രശംസിച്ചു. അവള്‍ യോഗ്യയാണ്. അഭിനന്ദനങ്ങള്‍, സൈഖോം, ഇതിഹാസം എന്നായിരുന്നു ഹെംസ് വര്‍ത്തിന്റെ മാസ് മറുപടി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 201 കിലോഗ്രാം ഉയര്‍ത്തിയായിരുന്നു ചാനു ഇന്ത്യക്ക് ആദ്യ സുവര്‍ണ്ണ നേട്ടം കൊയ്തത്. നേരത്തെ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗോള്‍ഡ് കോസ്റ്റിലും വെള്ളിയും സ്വര്‍ണ്ണവും യഥാക്രമം നേടി ഇന്ത്യന്‍ പതാക വാനോളം ഉയര്‍ത്തിയിരുന്നു.